ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു....അഞ്ച് പേര്‍ക്ക് പരുക്ക്, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്മെന്റാണ് നിലംപൊത്തിയത്. കെട്ടിടത്തിനു ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം. അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha

























