ഇന്ത്യയുടെ ദേശീയ ഗാനമായ 'ജന ഗണ മന' പാടിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കൻ ഗായിക മേരി മിൽബെൻ; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ

യു എസ് സന്ദർശനത്തിന്റെ അവസാന ദിന പരിപാടിയിൽ നാടകീയമായ രംഗങ്ങൾ. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജന ഗണ മന' പാടിയതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കൻ ഗായിക . യു എസ് ഗായിക മേരി മിൽബെൻ ആണ് മോദിയുടെ കാൽതൊട്ട് വണങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വാഷിംഗ്‌ടൺ ഡിസിയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.ജന ഗണ മന, ഓം ജയ് ജഗദീഷ് ഹരേ എന്നിവ ആലപിച്ച് ഇന്ത്യയിൽ വളരെ പ്രശസ്തയാണ് 38കാരിയായ ആഫ്രിക്കൻ- അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. മോദിക്കുവേണ്ടി ദേശീയ ഗാനം ആലപിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് ചടങ്ങിന് മുന്നോടിയായി ഗായിക ട്വീറ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇനി ഈജിപ്തിലേക്ക് പുറപ്പെടും.പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈജിപ്തിലെത്തുന്നത്.
യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമുഖ അമേരിക്കന്‍ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടിരുന്നു.ഇന്ത്യയിലെ ഡിജിറ്റല്‍ രംഗത്ത് 10 ബില്ല്യന്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























