കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സി.ബി.ഐ. കസ്റ്റഡിയിലെടുത്തു; 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുത്ത സി.ബി.ഐ. സംഘം 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തു. ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ എ.കെ.ദുഗ്ഗലില്‍ നിന്ന് 1.66 കോടി രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെടുത്തതായി സി.ബി.ഐ.വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
രാജേന്ദ്രകുമാറിന്റെ ഓഫീസും വസതിയുമടക്കം 14 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡു നടത്തിയത്. രാജേന്ദ്രകുമാറിന്റെ വസതിയില്‍നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു. ഇതില്‍ മൂന്നുലക്ഷം രൂപയുടെ വിദേശ കറന്‍സിയുമുണ്ടെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാറിന്റെതായി ടെന്‍ഡര്‍ അനുവദിച്ചതില്‍ ചില സ്വകാര്യകമ്പനികളെ സഹായിച്ചുവെന്നാണ് രാജേന്ദ്രകുമാറിനെതിരെയുള്ള ആരോപണം. 2007-14 കാലയളവിനുള്ളില്‍ അഞ്ചു കരാറുകളില്‍നിന്നായി ഒരു കമ്പനിക്ക് ഒമ്പതരക്കോടി രൂപയുടെ സഹായം ചെയ്തുകൊടുത്തതായും ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തങ്ങള്‍ റെയ്ഡ് ചെയ്തിട്ടില്ലെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























