അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്...അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടര്‍ന്നാണ് യാത്ര, 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്‌ളൈറ്റില്‍ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടര്‍ന്നാണ് യാത്രയുള്ളത്. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചനകള്‍.
അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ബംഗളൂരു കമ്മീഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നല്‍കണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പൊലീസ് . 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിച്ച ശേഷം ജൂലൈ ഏഴിനാണ് ബെംഗളൂരുവിലേക്ക് മടങ്ങുക.
"
https://www.facebook.com/Malayalivartha

























