ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ നാളെ തിരുവനന്തപുരത്തെത്തും; ജെപി നദ്ദയുടെ വരവ് ബിജെപി പ്രവർത്തർക്ക് ആവേശം നൽകുമെന്ന് കെ.സുരേന്ദ്രൻ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കണ്ണൻമൂലയിലെ ചട്ടമ്പി സ്വാമികളുടെ സ്മാരകം സന്ദർശിക്കും.
11 മണിക്ക് കവടിയാർ ഉദയ് പാലസിൽ നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.
ജെപി നദ്ദയുടെ വരവ് ബിജെപി പ്രവർത്തർക്ക് ആവേശം നൽകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിലും സാമുദായിക നേതാക്കൻമാരുമായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
https://www.facebook.com/Malayalivartha

























