ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം...

ഡീഷ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 മരണം. ആറു പുരുഷന്‍മാരും നാലു സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഒഡിഷയിലെ ഗഞ്ചമിലെ ദിഗപഹണ്ടിക്ക് സമീപമാണ് സംഭവം. വിവാഹ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴുപേര്‍ ഒരു കുടുംബത്തില്‍ നിന്നുളളവരാണെന്നാണ് സൂചനകള്‍.
ബെര്‍ഹാംപൂരില്‍ നിന്ന് ജില്ലയിലെ ഖണ്ഡദൂലി ഗ്രാമത്തില്‍ നിന്ന് വിവാഹ പാര്‍ട്ടിയുമായി മടങ്ങുകയായിരുന്ന ബസ് ഒഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രായഗഡയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോവുകയായിരുന്ന ഒഎസ്ആര്‍ടിസി ബസ്.
ദിഗപഹണ്ടി പോലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ എംകെസിജി മെഡിക്കല്‍ കോളജിലും, ദിഗപഹണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കേറ്റ രണ്ടുപേരെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























