Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഹിമാചല്‍ പ്രദേശില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം..!. സോളനിലും ഹാമില്‍പ്പൂരിലുമായി രണ്ടു മരണം. പത്ത് വീടുകള്‍ ഒലിച്ചുപോയി, മാണ്ഡി ബാഗിപുല്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു...200 ലധികം ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു..!

26 JUNE 2023 10:51 AM IST
മലയാളി വാര്‍ത്ത

ഹിമാചല്‍ പ്രദേശില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. മാണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്താണ് വെള്ളപ്പൊക്കമുണ്ടായത്. ഇതോടെ വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ലധികം ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു. "മണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്ത് പ്രഷാർ തടാകത്തിന് സമീപം, വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200-ലധികം ആളുകൾ മണ്ഡി പ്രഷാർ റോഡിലെ ബാഗി പാലത്തിന് അടുത്തായി കുടുങ്ങിക്കിടക്കുകയാണ്' മാണ്ഡി ജില്ലാ പോലീസ് ഡിഎസ്പി സഞ്ജീവ് സൂദിനെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.ഹിമാചല്‍ പ്രദേശിലെ സോളനില്‍ ഉരുള്‍പൊട്ടല്‍.

 

 

 

സോളനിലും ഹാമില്‍പ്പൂരിലുമായി രണ്ടു മരണം. പത്ത് വീടുകള്‍ ഒലിച്ചുപോയി, മാണ്ഡി ബാഗിപുല്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു. വിനോദസഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ ഇരുന്നൂറിലധികംപേര്‍ കുടുങ്ങിക്കിടക്കുന്നു. അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും തുടരുന്നു. 10 ട്രെയിനുകള്‍ റദ്ദാക്കി,

 

 

 

കൂടുതല്‍ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അപകട മേഖലയില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഡിഎസ്പി പറഞ്ഞു. മേഘവിസ്ഫോടനത്തെ തുടർന്ന് അപ്രതീക്ഷിതിമായി കനത്ത മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് കമന്ദിന് മുന്നോടിയായുള്ള പരാശരിലേക്കുള്ള റോഡ് അടച്ചതായി മാണ്ഡി പോലീസ് അറിയിച്ചു.

 

 

 


അതേസമയം, സംസ്ഥാനത്തെ പാണ്ഡോ-മാണ്ഡി ദേശീയപാതയിൽ ചാർമൈലിനും സത്‌മൈലിനും ഇടയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് ഈ ഭാഗത്ത് ദേശീയപാത അടച്ചിട്ടിരിക്കുകയാണെന്നും തുറക്കാൻ സമയമെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുളുവിൽ നിന്നുള്ള ചെറിയ വാഹനങ്ങൾ പാണ്ഡോയിൽ നിന്ന് ചൈൽ ചൗക്ക് വഴി ചണ്ഡീഗഢിലേക്ക് കടത്തിവിടുമെന്നും പൊലീസ് അറിയിച്ചു.

 

 

 

 

'
കമന്ദിന് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന കടോല വഴിയുള്ള മാണ്ഡി-കുളു റോഡ് തുറക്കുന്നത് വൈകും. "കമന്ദിന് സമീപം കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് കട്ടോല വഴിയുള്ള മാണ്ഡി-കുളു റോഡ് അടച്ചിരിക്കുന്നു. ഇത് നാളെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് 25-30 വാഹനങ്ങൾ ആ സ്ഥലത്തിനും മറ്റൊരിടത്തിനും ഇടയിൽ കുടുങ്ങിക്കിടക്കുന്നു. ആളുകൾക്ക് താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണ്, ഒറ്റരാത്രികൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു," മാണ്ഡി പോലീസ് കൂട്ടിച്ചേർത്തു.

 

 

 

തുടർച്ചയായി പെയ്യുന്ന മഴയില്‍കാൻഗ്ര സിറ്റിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. അതിനിടെ, തുടർച്ചയായി മഴയും വെള്ളപ്പൊക്കവും ശക്തമായ കാലാവസ്ഥയെ തുടർന്ന് മാണ്ഡി-കുളു ദേശീയ പാതയിൽ ഓട്ടിന് സമീപമുള്ള ഖോതി നാലയിൽ ഗതാഗതം തടസ്സപ്പെട്ടതായും പൊലീസ് അറിയിച്ചു. "ഈ ഹൈവേയിലേക്കുള്ള ഇതര റൂട്ടുകളും അടച്ചിരിക്കുകയാണ്. മാണ്ഡി-ജോഗീന്ദർ നഗർ ഹൈവേയിലും ഗതാഗതം സാധ്യമല്ല. ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളും വിനോദസഞ്ചാരികളും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലകളോട് ചേർന്നുള്ള റോഡുകളിൽ നിൽക്കരുതെന്ന് നിർദ്ദേശിക്കുന്നു. " പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

 

 

 

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് തുടരുകയാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തായുള്ള ന്യൂനമർദ്ദത്തിന്റെയും, മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ സാധ്യത. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിലെ പടിഞ്ഞാറൻ മേഖലകളിലും മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (10 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (22 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (30 minutes ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (35 minutes ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (44 minutes ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (54 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (1 hour ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (3 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (3 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (3 hours ago)

Malayali Vartha Recommends