മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വാഹനാപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം... ഏഴു പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പരുക്കേറ്റു. രത്‌നഗിരിയിലെ അസൗദില്‍ ദാപോളി-ഹരാണി റോഡില്‍ പതിനഞ്ചുപേര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ദിശതെറ്റിവന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
ഞായറാഴ്ചയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തുവച്ചു മരണമടഞ്ഞതായി പോലീസ് . മൂന്നുപേര്‍ ആശുപത്രിയിലും. പരിക്കേറ്റ ഏഴുപേര്‍ ആശുപത്രിയില്‍ തുടരുന്നു.
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷംരൂപവീതം സഹായധനം നല്‍കുമെന്നു പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha

























