Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തുപ്പി നാറ്റിച്ചു...! പറക്കുന്ന വിമാനത്തിൽ തുണിയൂരി യാത്രക്കാരൻ ജീവക്കാർക്ക് മുന്നിൽ കാട്ടിക്കൂട്ടിയ വൃത്തികേട്, എയർ ഇന്ത്യയിൽ നാടകീയ രം​ഗങ്ങൾ, വിമാനം ലാൻഡ് ചെയ്തതും യുവാവിനെ തൂക്കിയെടുത്തു...

27 JUNE 2023 02:56 PM IST
മലയാളി വാര്‍ത്ത

വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം അതിരുവിടുകയാണ്. മദ്യപിച്ച് വിമാനത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുക, മറ്റ് യാത്രക്കാർക്ക് ബുദ്ധിമൂട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുക, മദ്യപിച്ച് ബഹളം വയ്ക്കുക, സഹയാത്രികയു‌ടെ ദേഹത്ത് മൂത്രമൊഴിക്കുക, അടിപിടി ഉണ്ടാക്കുക, പുകവലിക്കുക, എന്നുവേണ്ട ഇത്തരത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാർത്ത അടുത്തിടെയായി കൂടിവരികയാണ്.

എയർ ഇന്ത്യയ്ക്ക് ഏറ്റവും നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു സഹയാത്രികയു‌ടെ ദേഹത്ത് ഒരു യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം. ഈ നാണക്കേടിൽ നിന്ന് എയർ ഇന്ത്യ ഒരുവിധം കരകയറിവരികയായരുന്നു ദേ കിടക്കുന്നു അടുത്തത്. വീണ്ടും നാണം കേ‌ട്ട പരിപാടിയാണ് ഒരു യുവാവ് വിമാനത്തിൽ കണിച്ച് കൂട്ടിയത്. യാത്രാമധ്യേ വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയിരിക്കുകയാണ് ഒരു യാത്രക്കാരൻ. ഇയാളെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24നാണ് ഈ സംഭവം നടന്നത്. എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ് എന്നയാളാണ് ഇത്തരത്തിൽ വൃത്തികേട് കാണിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയ ഇയാൾ, അവിടെയാകെ തുപ്പി വൃത്തികേടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വിമാന ജീവനക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചതായാണ് പരാതി. തുടർന്ന് ഇയാളെ മറ്റു യാത്രികരുടെ അടുത്തുനിന്ന് മാറ്റിയിരുത്തി. വിമാന ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് പൈലറ്റ് ഇൻ കമാൻഡ് സംഭവം വിമാനക്കമ്പനിയെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനും നിർദ്ദേശിച്ചു. രാം സിങ്ങിന്റെ പ്രവൃത്തി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി എഫ്ഐആറിൽ പറയുന്നു.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകി.അതേസമയം എയർ ഇന്ത്യ വിമാനത്തിൽ 70കാരിയായ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപയും വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്ന് ലക്ഷം രൂപയും പിഴയുമാണ് ചുമത്തിയത്.

വിമാനത്തിലെ പൈലറ്റിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. യാത്രക്കാരിയുടെ പരാതിയിൽ നടപടി എടുക്കാൻ വൈകിയതിനാണ് ശിക്ഷ. സംഭവത്തിൽ ജനുവരി നാലിന് എയർ ഇന്ത്യ രേഖാമൂലം നൽകിയ മറുപടിയിൽ തൃപ്തരല്ലെന്ന് ഡി.ജി.സി.എ അധികൃതർ വ്യക്തമാക്കിയിരുന്നു. 2022 നവംബർ 26നാണ് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ 72 കാരിയായ സ്ത്രീയുടെ ദേഹത്ത് മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ശങ്കർ മിശ്ര മൂത്രമൊഴിച്ചത്.

വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തിൽ കുതിർന്ന് ചീത്തയായതായി യാത്രക്കാരി വിമാന ജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഡൽഹിയിലെത്തിയ വിമാനത്തിൽ നിന്നും ഒരു പ്രശ്നവുമില്ലാതെ ശങ്കർ മിശ്ര ഇറങ്ങി പോകുകയും ചെയ്തു. ഇതിനെ തുടർന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (5 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (11 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (23 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (29 minutes ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (31 minutes ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (36 minutes ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (45 minutes ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (55 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (1 hour ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (3 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (3 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (3 hours ago)

Malayali Vartha Recommends