പുതിയ അഞ്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കും; വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 24 ആയി വർധിച്ചു

രാജ്യത്തിനായി ആ സർപ്രൈസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിക്കും. പുതിയ അഞ്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 24 ആയി മാറുകയാണ് .
ബിഹാർ, ജാർഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് ട്രെയിനുകളാണ് ഇവ. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് .
റാണി കമലാപതി (ഭോപ്പാൽ) – ജബൽപൂർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഖജുരാഹോ-ഭോപ്പാൽ-ഇൻഡോർ വന്ദേ ഭാരത് എക്‌സ്പ്രസ്, ഗോവ – മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്, ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ്, ഹാട്ടിയ-പട്ന വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ.
അതേസമയം രാജ്യത്തെ ആദ്യ തദ്ദേശീയ സെമി-ഹൈ സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദിക്കാന്‍ നടപടികളുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിനകം എല്ലാ സംസ്ഥാനങ്ങളിലും 75 വണ്ടികള്‍ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























