നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് സോണിയയും രാഹുലും കോടതിയില്‍ ഹാജരാകും

ദേശീയ രാഷ്ട്രീയത്തില്‍ അതീവ ചര്‍ച്ചാവിഷയമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകും. അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ നേതാക്കള്‍ ജാമ്യത്തിനു ശ്രമിച്ചേക്കുമെന്നാണ് സൂചന. നേതാക്കള്‍ക്ക് പിന്തുണയറിച്ച് കോണ്‍ഗ്രസ് എംപിമാരും മുതിര്‍ന്ന നേതാക്കളും ഇന്ന് പട്യാല ഹൗസ് കോടതിയിലെത്തും.
ഇതാദ്യമായാണ് ഏതെങ്കിലുമൊരു കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരുമിച്ചു കോടതിയില്‍ ഹാജരാകുന്നത്. അതുകൊണ്ടു തന്നെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി പട്യാല ഹൗസ് കോടതി മാറും. വൈകിട്ട് മൂന്നു മണിക്കാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് പട്യാല ഹൗസ് കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കോണ്‍ഗ്രസ് ആസ്ഥാനത്തെത്താന്‍ പാര്‍ട്ടി എം.പിമാര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസിനെ രാഷ്ട്രീയവും നിയമപരവുമായി നേരിടാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. അറസ്റ്റ് വേണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ ജാമ്യത്തിന് അപേക്ഷിക്കാതെ ജയിലില്‍ പോകാമെന്ന നിര്‍ദേശം ആദ്യം ഉയര്‍ന്നെങ്കിലും അതുവേണ്ടെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്ത്, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണമാണ് പട്യാലഹൗസ് കോടതിയുടെ പരിഗണനയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























