ഇ.എസ്.ഐയില്‍ പ്രസവാവധി ആറു മാസമാക്കാന്‍ തീരുമാനമായി

ഇ.എസ്.ഐയില്‍ പ്രസവാവധി മൂന്നുമാസത്തില്‍നിന്ന് ആറുമാസമാക്കാന്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇ.എസ്.ഐ സ്‌കീമില്‍ പകുതിയോളം വനിതാ തൊഴിലാളികളാണ്. സ്‌കീം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടും. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. അങ്കണവാടി, ആശാ വര്‍ക്കര്‍മാരേയും ഓട്ടോ െ്രെഡവര്‍മാരേയും പദ്ധതിയിലുള്‍പ്പെടുത്താന്‍ ഈയിടെ തീരുമാനിച്ചിരുന്നു. അതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്.
ഏതാനും ഇ.എസ്.ഐ ആശുപത്രികളുടെ ശേഷി 50 ശതമാനം വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. മൂന്നുകൊല്ലം തുടര്‍ച്ചയായി, മൊത്തം കിടക്കകളുടെ 70 ശതമാനത്തില്‍ രോഗികളെ കിടത്തിച്ചികിത്സിച്ച ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍കൂടി അനുവദിക്കും.
സംസ്ഥാനങ്ങളില്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്റെ സബ്‌സിഡിയറികള്‍ ആരംഭിക്കുന്നത് അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ അതത് സര്‍ക്കാറുകളിലൂടെയാണ് ഇപ്പോള്‍ ഇ.എസ്.ഐയുടെ വൈദ്യസഹായം ലഭ്യമാക്കുന്നത്. എല്ലാം നേരിട്ട് ഇ.എസ്.ഐ യുടെ കീഴിലാക്കാനാണ് സബ്‌സിഡിയറികള്‍ രൂപവത്കരിക്കുന്നതെന്ന് ഇ.എസ്.ഐ ബോര്‍ഡ് അംഗവും ബി.എം.എസ് നേതാവുമായ അഡ്വ. വി.രാധാകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























