ട്രെയിന്‍യാത്രാവേളയില്‍ സുരക്ഷാ പ്രശ്‌നമുണ്ടായാല്‍ സഹായത്തിനായി അഖിലേന്ത്യാ തലത്തില്‍ 182ല്‍ വിളിക്കാം

ട്രെയിന്‍ യാത്രക്കിടയില്‍ എന്തു സുരക്ഷാപ്രശ്‌നമുണ്ടായാലും സഹായത്തിനായി ആര്‍ക്കും എവിടെനിന്നും വിളിക്കാവുന്ന 182 ടോള്‍ഫ്രീ നമ്പര്‍ റെയില്‍വേയില്‍ അഖിലേന്ത്യാതലത്തില്‍ നിലവില്‍ വന്നു. ട്രെയിന്‍ യാത്രക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ യാത്രക്കാര്‍ക്ക് കാലതാമസം കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് റെയില്‍വേയുടെ ഈ പുതിയ നടപടി.
യാത്രക്കിടെ ഇന്ത്യയിലെവിടെനിന്നും 182 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കുമ്പോള്‍ അതത് റെയില്‍വെ ഡിവിഷനുകളുടെ കണ്‍ട്രോള്‍ റൂമിലാണ് ഫോണ്‍സന്ദേശമെത്തുന്നത്. മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തല്‍, മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കല്‍ തുടങ്ങി ട്രെയിനില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന എന്തു പ്രശ്‌നങ്ങള്‍ക്കും ഈ ടോള്‍ഫ്രീ നമ്പര്‍ അഖിലേന്ത്യാതലത്തില്‍തന്നെ സഹായത്തിനായി ഉപയോഗിക്കാം.
തീവണ്ടി ഏതു സംസ്ഥാനത്താണോ യാത്ര തുടരുന്നത് അവിടത്തെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായം ഈ നമ്പരില്‍ വിളിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ലഭിക്കും. സഹായം തേടുന്നവര്‍ ഫോണില്‍ 182 എന്ന നമ്പരില്‍ വിളിച്ച് പേരും കോച്ച് നമ്പരും അറിയിച്ചാല്‍ മതിയാകും. തീവണ്ടി തൊട്ടടുത്ത സ്‌റ്റേഷനിലത്തുമ്പോള്‍ സഹായവുമായി റെയില്‍വേ പോലീസെത്തുന്നതാണ് പുതിയ സംവിധാനം.
കേരളത്തിലോടുന്ന തീവണ്ടികളില്‍ നിലവിലുള്ള ആര്‍.പി.എഫിന്റെ 9995040000, കേരള റെയില്‍വേ പോലീസിന്റെ 9846200100 നമ്പരുകള്‍ക്ക് പുറമെയാണിത്. ഈ നമ്പരുകളുടെ സേവനം സംസ്ഥാനത്തിനകത്തു മാത്രമാണ് ലഭിക്കുന്നത്. പുതിയ സംവിധാനം അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























