ആദിത്യ എല്‍1ല്‍നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭ്യം... നിര്‍ദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകര്‍ത്തിയ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ആദിത്യ എല്‍1ല്‍നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭ്യം... നിര്‍ദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകര്‍ത്തിയ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ .
സെപ്റ്റംബര്‍ രണ്ടാം തീയതി പകല്‍ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. നിലവില്‍ 282 കിലോമീറ്റര്‍ 40,225 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യയുള്ളത്. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ 10നു പുലര്‍ച്ചെ 2.30നു നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്‍ കൂടാതെ മൊറീഷ്യസ്, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലുള്ള ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ചേര്‍ന്നാണു പേടകത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്നത്.
125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനത്ത് എത്തുക.ഏകദേശം 1480.7 കിലോഗ്രാം ഭാരമുള്ള ആദിത്യ 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും.
മൊത്തം അഞ്ചു തവണയായി ഭ്രമണപഥം ഉയര്‍ത്തിയശേഷം സൂര്യനോട് ഏറ്റവും അടുത്തുള്ളതായി കണക്കാക്കപ്പെടുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലേക്കു നീങ്ങും. ഇതിനായും പ്രത്യേക ജ്വലന പ്രക്രിയകള്‍ നടത്തും.
ഭ്രമണപഥത്തിലെത്തിയ ശേഷം 5 വര്‍ഷത്തോളം സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെക്കുറിച്ചു പഠിക്കും. ഗ്രൗണ്ട് സ്റ്റേഷനിലേക്കു പ്രതിദിനം 1440 ചിത്രങ്ങളാകും അയയ്ക്കുക.ഇതുവരെയുള്ള രണ്ടു ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha


























