ജി 20 ഉച്ചകോടി... ഡല്‍ഹിയില്‍ കനത്ത സുരക്ഷ... ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്നെത്തും

ജി 20 ഉച്ചകോടി... ഡല്‍ഹിയില്‍ കനത്ത സുരക്ഷ... ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും വെള്ളിയാഴ്‌ചയെത്തും.
ഋഷി സുനക് ഇന്നുച്ചയ്ക്ക് 1.40നും ജോ ബൈഡന്‍ വൈകുന്നേരം് 6.55നും ഡല്‍ഹിയിലെത്തും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് തുടങ്ങിയവരും ഇന്നെത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാമ്പത്തിക-പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കല്‍, നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കല്‍, കാലാവസ്ഥ വ്യതിയാന പ്രതിരോധം, ഹരിത വാതകങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളില്‍ ആശയവിനിമയം നടക്കും. ഇരു രാജ്യങ്ങളും 2021ല്‍ 'ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി അജന്‍ഡ -2030' കരാര്‍ ഒപ്പിട്ടിരുന്നു.
ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകളുടെ നിര്‍മാണത്തിനായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (എന്‍പിസിഐഎല്‍) അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്സ് ഇലക്ട്രിക് കമ്പനിയും (ഡബ്ല്യുഇസി) നടത്തിവരുന്ന ചര്‍ച്ചയുടെ പുരോഗതിയും വിലയിരുത്തും.
ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് രാവിലെ 8നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉച്ചയ്ക്ക് 12.35നുമാണ് എത്തുന്നത്.
ബൈഡന്‍ ഐ.ടി.സി മൗര്യയിലും സുനക് ഷാംഗ്രീല ഹോട്ടലിലുമാണ് താമസം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനൗത്ത് ഇന്നലെയെത്തി. പ്രഗതി മൈതാനിലെ മുഖ്യവേദിയായ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാക്കളെ സ്വീകരിക്കും.
https://www.facebook.com/Malayalivartha


























