അമേരിക്കയിൽ നിന്നും ഹൈടെക് ഡ്രോണുകൾ വാങ്ങുവാനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ; ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുക ഇന്ത്യൻ നാവികസേന

പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല . ഇപ്പോൾ ഇതാ ഏറ്റവും പുതിയ നീക്കത്തിൽ ശത്രു രാജ്യങ്ങൾ പോലും പകച്ച് നിൽക്കുകയാണ്. അമേരിക്കയിൽ നിന്നും ഹൈടെക് ഡ്രോണുകൾ വാങ്ങുവാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. MQ-9B ഡ്രോണുകൾ വാങ്ങുന്നതിനുള്ള നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്, 31 MQ-9B റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റങ്ങൾക്കായാണ്.
ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത് , ജനറൽ അറ്റോമിക്‌സ് നിർമ്മിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകളാണ് . ഡ്രോണുകൾക്ക് മൂന്ന് ബില്യൺ ഡോളർ വിലവരുമെന്നതാണ് ശ്രദ്ധേയമായ കാര്യം .ഈ ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യൻ നാവികസേനയാണ്.
സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബർ മുതൽ രണ്ട് നിരായുധ MQ-9B ഡ്രോണുകൾ വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉപയോഗിക്കുന്നുണ്ട് . പ്രധാനമന്ത്രിയുടെ ആദ്യ യുഎസ് സന്ദർശന വേളയ്ക്കിടയിലായിരുന്നു ഇരു രാജ്യങ്ങളും പുറപ്പെടുവിച്ച പ്രസ്താവനയിൽ നിർദ്ദിഷ്ട കരാറിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിരോധ ഗവേഷണ വികസന സംഘടന നേരിടുന്ന സാങ്കേതിക വിടവുകൾ നികത്താനും സാങ്കേതിക കൈമാറ്റം വർദ്ധിപ്പിക്കാനും ഡ്രോണുകൾ സഹായിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. തദ്ദേശീയമായി ഇത്തരം ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലും മുതൽക്കൂട്ടാകും MQ-9B .ഈ ഡ്രോൺ നിരീക്ഷണത്തിനും ആക്രമണത്തിനും വിശ്വസ്തനാണ്.
മെക്‌സിക്കൻ അതിർത്തി മുതൽ പാക്-അഫ്ഗാൻ അതിർത്തി വരെ അമേരിക്ക ഈ ഡ്രോൺ ഉപയോഗിക്കുന്നുണ്ട് . ഡ്രോണിലെ ക്യാമറയ്‌ക്ക് 3.2 കിലോമീറ്റർ ദൂരെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പോലും ഒപ്പിയെടുക്കാനാകും. 40,000 അടി ഉയരത്തിൽ 30 മുതൽ 40 മണിക്കൂർ വരെ തുടർച്ചയായി ഇത് പറക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.
https://www.facebook.com/Malayalivartha


























