നിരധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമറിയിക്കുന്നു; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ; ഈ പ്രയാസകരമായ സമയത്ത് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്; മൊറോക്കോയിലെ ഭൂകമ്പത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തര ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് 296 പേർ കൊല്ലപ്പെട്ടു. ഇപ്പോൾ ഇതാ മൊറോക്കോയിലെ ഭൂകമ്പത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ നിരധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമറിയിക്കുന്നു.
ഈ ദുരന്ത സമയത്ത് എന്റെ മനസ്സ് മൊറോക്കോയിലെ ജനങ്ങളോടൊപ്പമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ പ്രയാസകരമായ സമയത്ത് മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. എന്നും ഇന്ത്യൻ പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.
ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു . 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. രാജ്യത്തിന്റെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്തനാശനഷ്ടമുണ്ടാക്കിയിരിക്കുകയാണ് . പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളിലാണ് .
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. റാബത്തിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. മാരുകേഷിന്റെ സമീപ പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുകയാണ് .
https://www.facebook.com/Malayalivartha


























