ജി20 ഉച്ചകോടിയോടനുബന്ധിച്ച് കടുത്ത സുരക്ഷ ക്രമീകരണങ്ങൾ രാജ്യ തലസ്ഥാനത്ത് ഒരുക്കുന്നതിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച് കുരങ്ങന്മാർ; 'ലങ്കൂർ കുരങ്ങുകളെ' ഇറക്കി ആ നീക്കം

ജി20 ഉച്ചകോടിയോടനുബന്ധിച്ച് കടുത്ത സുരക്ഷ ക്രമീകരണങ്ങൾ രാജ്യ തലസ്ഥാനത്ത് സജ്ജമാക്കിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ചത് അവിടുത്തെ കുരങ്ങന്മാരാണ് . ശല്യക്കാരായ കുരങ്ങന്മാരെ തുരത്താൻ ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഡൽഹിയിൽ വൻ നടപടികളായിരുന്നു സജ്ജമാക്കിയത് .
കുരങ്ങന്മാരുടെ പേടിസ്വപ്നമാണ് ലങ്കൂർ കുരങ്ങുകൾ . അവയുടെ കട്ടൗട്ടുകൾ നഗരത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ലങ്കൂർ കുരങ്ങുകളുടെ വേഷമണിഞ്ഞ 30 പേരെയും വിവിധയിടങ്ങളിൽ വിന്യസിച്ചു . ഇവർ ലങ്കൂർ കുരങ്ങുകളുടെ ശബ്ദമുണ്ടാക്കി ചേഷ്ടകൾ കാണിച്ചും കുരങ്ങന്മാരെ ഓടിക്കുവനാണ് ഇങ്ങനെ ചെയ്തത് . ഒറിജിനൽ ലങ്കൂർ കുരങ്ങന്മാരെ ഇറക്കുന്നതിൽ നിയമപരമായ തടസ്സം നേരിട്ടിരുന്നു.
അതിനാലാണ് ഇത്തരം നടപടികൾ സ്വീകരിച്ചത് .ജി20 നടക്കുന്ന പ്രദേശമെല്ലാം അതീവസുരക്ഷയിലാണ് ആയിരിക്കുന്നത് . രാഷ്ട്രതലവന്മാർ താമസിക്കുന്ന ഹോട്ടലുകൾ, ജി20യുടെ പ്രധാനവേദിയായ പ്രഗതിമൈതാനത്തിലേക്കുള്ള പാത തുടങ്ങിയ ഇടങ്ങളിലെല്ലാം കുരങ്ങുകൾ ഉണ്ടായിരുന്നു .
നിലവിൽ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം കുരങ്ങന്മാരെ തുരത്തി. ശാസ്ത്രീഭവൻ, കൗഡില്ല്യ മാർഗ്, റിജ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഹനുമാൻ കുരങ്ങിന്റെ ചിത്രങ്ങൾ ഡൽഹി മുനിസിപ്പൽ കൗൺസിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് . 2015ൽ യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഡൽഹി സന്ദർശനത്തിനെത്തിയപ്പോൾ കുരങ്ങന്മാരുടെ ശല്യം രൂക്ഷമായിരുന്നു.
അതേസമയം, ലോക രാഷ്ട്രീയത്തിന്‍റെയും സാമ്പത്തികരംഗത്തിന്‍റേയും തീരുമാനങ്ങളില്‍ നിര്‍ണായകമാകുന്ന ജി20 സമ്മേളനം ആഗോള നേതാക്കളെ സംബന്ധിച്ച് ഇന്ത്യയെ കൂടുതലായി അറിയാനുള്ള അവസരം കൂടിയാണ്. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ എല്ലാ പ്രൗഢമായ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതിക്കൊണ്ടാണ് ജി20 സമ്മേളനത്തിന് ഇന്ത്യ വേദിയാവുന്നത്.
https://www.facebook.com/Malayalivartha


























