മധ്യപ്രദേശില്‍ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്

മധ്യപ്രദേശില്‍ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. എല്ലാവര്‍ക്കും 450 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി പട്ടിക തയ്യാറാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള ആളുകള്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും സിലണ്ടര്‍ ലഭിക്കും. ഖര്‍ഗോണില്‍ നടന്ന ജന്‍ ആശിര്‍വാദ് യാത്രയിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപനം നടത്തിയത്.
ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര ശനിയാഴ്ചയാണ് ജില്ലയിലെ ബര്‍വ അസംബ്ലിയിലെ സനവാദില്‍ എത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ഖാര്‍ഗോണ്‍ എംപി ഗജേന്ദ്ര സിംഗ് പട്ടേല്‍, ഖണ്ട്വ എംപി ജ്ഞാനേശ്വര്‍ പാട്ടീല്‍, ബര്‍വ എംഎല്‍എ സച്ചിന്‍ ബിര്‍ള തുടങ്ങി നിരവധി നേതാക്കള്‍ റോഡ് ഷോ നടത്തി.
റോഡ് ഷോയ്ക്കിടെ റോഡിനിരുവശവും നിന്ന ജനങ്ങളെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു.ഒരു മണിക്കൂറോളം നീണ്ടുനിന്ന റോഡ് ഷോയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ രഥം കാര്‍ഷികോത്പന്ന വിപണി സമുച്ചയത്തിലെത്തി. ഇതിന് ശേഷം അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം നാളെ പത്താം തിയതിയാണെന്നും സഹോദരിമാരുടെ ജീവിതത്തില്‍ മാറ്റത്തിന്റെ ദിനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. കൂടാതെ 60 ശതമാനം മാര്‍ക്ക് നേടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലാപ്‌ടോപ്പ് നല്‍കും. ഓരോ സ്‌കൂളിലെയും മൂന്ന് കുട്ടികള്‍ക്ക് സ്‌കൂട്ടി നല്‍കാനും തീരുമാനമെടുത്തു.
കമല്‍നാഥ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ബിജെപി സര്‍ക്കാര്‍ പുനരാംഭിച്ചതായി മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ കടന്നാക്രമിച്ച് ശിവരാജ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha


























