കുതിപ്പ് തുടര്‍ന്ന് ആദിത്യ... ആദിത്യ എല്‍.1ന്റെ മൂന്നാംഘട്ട ഭ്രമണപഥമാറ്റവും വിജയകരമെന്ന് ഐഎസ് ആര്‍ഒ , ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു, ലക്ഷ്യത്തിലെത്താന്‍ ഇനി രണ്ടു വട്ടം കൂടി ഭ്രമണപഥമാറ്റം നടത്തണം

ഒന്നരലക്ഷം കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ഭൂമിയില്‍ നിന്ന് അകന്നുപോകും. 15ലക്ഷം കിലോമീറ്റര്‍ അകലെ ബഹിരാകാശത്തെ ലെഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കാണ് ആദിത്യ കുതിക്കുന്നത്.
അവിടെ നിന്നാണ് സൂര്യനെ നിരീക്ഷിക്കുക. അഞ്ച് വര്‍ഷമാണ് കാലാവധി. സെപ്തംബര്‍ 2നാണ് ആദിത്യ വിക്ഷേപിച്ചത്.മൗറീഷ്യസ്, ബെംഗളൂരു, ആന്‍ഡമാനിലെ പോര്‍ട്ട് ബ്‌ളെയര്‍ എന്നിവിടങ്ങളിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററുകളില്‍ നിന്നാണ് ആദിത്യയെ നിയന്ത്രിക്കുന്നത്.
https://www.facebook.com/Malayalivartha