ജി20 ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ സമാപനം... ഒരു ഭാവി' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്ന് നടക്കും, രാവിലെ രാജ് ഘട്ടില്‍ സന്ദര്‍ശനം നടത്തുന്ന ലോക നേതാക്കള്‍ ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിക്കും

ജി20 ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ സമാപനം. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന്‍ ഇന്ന് നടക്കും. 10.30 മുതല്‍ പന്ത്രണ്ടര വരെയാണ് ചര്‍ച്ചകള്‍ നടക്കുക. രാവിലെ രാജ് ഘട്ടില്‍ സന്ദര്‍ശനം നടത്തുന്ന ലോക നേതാക്കള്‍ ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിക്കും.
ജി20 വേദിയായ ഭാരത മണ്ഡപത്തില്‍ നേതാക്കള്‍ മരത്തൈ നടും. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തില്‍ ആഫ്രിക്കന്‍ യൂണിയനും അംഗത്വം നല്‍കാനായി തീരുമാനമായിരുന്നു. വൈകുന്നേരം ലോക നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു.
അതേസമയം ഡല്‍ഹിയില്‍ രാവിലെ മുതല്‍ ശക്തമായ മഴ തുടരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി. ഇന്റര്‍നാഷണല്‍ മീഡിയ സെന്റിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുന്നു.
"
https://www.facebook.com/Malayalivartha


























