371 കോടി രൂപയുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ അനുവദിച്ച് വിജയവാഡ കോടതി....

371 കോടി രൂപയുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ അനുവദിച്ച് വിജയവാഡ കോടതി. കേസ് സ്വയം വാദിക്കാനുള്ള അനുവാദം തരണമെന്നും ആവശ്യപ്പെട്ട് നായിഡു.
തനിക്കെതിരെയുള്ള കേസിന് ഗവര്‍ണറുടെ അനുമതിയുണ്ടോ എന്നും നായിഡു കോടതിയില്‍ ചോദിച്ചു. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ രൂപീകരണം മന്ത്രി സഭാ തീരുമാനമാണെന്നും അതിനുള്ള തുക ബജറ്റില്‍ വകയിരുത്തിയിരുന്നുവെന്നും നായിഡു ചൂണ്ടിക്കാട്ടി.
ബജറ്റ് നടപടികള്‍ എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്നും അദ്ദേഹം ചോദിച്ചു. ഇത് കള്ളക്കേസാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി നായിഡുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2015-18 കാലയളവില്‍ സംസ്ഥാന നൈപുണ്യ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കായി 3,300 കോടി രൂപ അുവദിച്ചിരുന്നു. ഇതില്‍ 371 കോടി രൂപയാണ് സാങ്കേതിക പരിശീലന പരിപാടികള്‍ക്കായി വകയിരുത്തിയിരുന്നത്. എന്നാല്‍ പണം കൈപ്പറ്റിയവര്‍ പരിശീലനം നടത്തിയില്ലെന്നും വ്യാജ കമ്പനികള്‍ക്കാണ് ഈ തുക കൈമാറിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha


























