ജി 20 അത്താഴവിരുന്നില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍...

ജി 20 അത്താഴവിരുന്നില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ പങ്കുവച്ചതോടെ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സ്റ്റാലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പോയതാണെന്നാണ് വിശദീകരണം.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രി സ്റ്റാലിനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
നേരത്തേ ജി 20യുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലും സ്റ്റാലിന്‍ പങ്കെടുത്തിരുന്നു. ഇത് രാജ്യത്തിനുള്ള അംഗീകാരമാണ്. ഏതെങ്കിലും വ്യക്തിക്കുള്ളതല്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
"
https://www.facebook.com/Malayalivartha


























