മധ്യപ്രദേശില്‍ എട്ട് കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പോലീസ് പിടികൂടി...

മധ്യപ്രദേശില്‍ എട്ട് കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പോലീസ് പിടികൂടി. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. രത്നാം ജില്ലയിലാണ് സംഭവം നടന്നത്.
ഏകദേശം 13.245 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്നും പോലീസ് വ്യക്തമാക്കി. ട്രോളി ബാഗിലും ബാക്ക് പാക്കിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. യുവാക്കളില്‍ നിന്നും യുഎസ് ഡോളറും ദിര്‍ഹവും ലഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് .
"
https://www.facebook.com/Malayalivartha


























