മഹാരാഷ്ട്രയില്‍ ബോഡി ബില്‍ഡര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മഹാരാഷ്ട്രയില്‍ ബോഡി ബില്‍ഡര്‍ 27ാം വയസ്സില്‍ ഹൃദയാഘാതം കാരണം മരിച്ചു. നലാസോപര ഈസ്റ്റിലെ ആരം കോളനിയില്‍ താമസിക്കുന്ന അജിന്‍ക്യ കദാം ആണ് മരിച്ചത്. 75 കിലോ ഗ്രാം വിഭാഗത്തില്‍ നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബോഡി ബില്‍ഡറാണ് അജിന്‍ക്യ.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അജിന്‍ക്യയെ കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെത്തിക്കും മുന്‍പു തന്നെ അജിന്‍ക്യ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ചാണ് അജിന്‍ക്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്.
https://www.facebook.com/Malayalivartha


























