നന്നായി അമിതാഭ് കാന്ത്! നിങ്ങൾ ഐഎഎസ് തെരഞ്ഞെടുത്തപ്പോൾ ഐഎഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമായെന്ന് തോന്നുന്നു; ജി20യില്‍ ഇന്ത്യയ്ക്കിത് പ്രശംസനീയമായ നിമിഷം!!! ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി

ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. യുക്രെയ്ൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്താന്‍ ചൈനയുമായും റഷ്യയുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിനാണ് ജി20 ഷെര്‍പ്പയെ ശശി തരൂര്‍ പ്രശംസിച്ചത്. ജി20യില്‍ ഇന്ത്യയ്ക്കിത് പ്രശംസനീയമായ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി . നന്നായി അമിതാഭ് കാന്ത്! നിങ്ങൾ ഐഎഎസ് തെരഞ്ഞെടുത്തപ്പോൾ ഐഎഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമായെന്ന് തോന്നുന്നു എന്നായിരുന്നു സമൂഹ മാധ്യമമായ എക്സിലൂടെ ശശി തരൂർ പ്രതികരിച്ചത് .
കേരള കേഡറിലെ 1980 ബാച്ച് ഐഎഎസ് ഓഫീസറാണ് അമിതാഭ് കാന്ത്. യുക്രെയ്ൻ വിഷയത്തില്‍ 200 മണിക്കൂറോളം ചര്‍ച്ച നടത്തി. അങ്ങനെയാണ് സംയുക്ത പ്രസ്താവനയില്‍ സമവായത്തിലെത്തിയത്. റഷ്യയുമായും ചൈനയുമായും ഒന്നിലധികം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയെന്നും അമിതാഭ് കാന്ത് പറഞ്ഞു. നീതി ആയോഗ് മുന്‍ സിഇഒ കൂടിയാണ് അമിതാഭ് കാന്ത്.
അതേസമയം ഇന്ന് ജീ 20 സമാപന ദിവസമാണ്.. ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ജി20 വേദിയില്‍ സംസാരിച്ചിരുന്നു . കഴിഞ്ഞ ദിവസമായിരുന്നു ഉച്ചക്കോടി ഇന്ത്യയിൽ തുടങ്ങിയത്. . റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം കൂട്ടി. പഴയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം കൊവിഡിന് ശേഷം ലോകത്ത് വലിയ വിശ്വാസരാഹിത്യമുണ്ടായി.
https://www.facebook.com/Malayalivartha


























