മുണ്ടുടുത്ത് സ്റ്റാലിന്‍; കൈകൊടുത്ത് ബൈഡന്‍; തൊട്ടിപ്പുറത്ത് നെറ്റിചുളിച്ച് മോദി; ജി 20 അത്താഴവിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പങ്കെടുത്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

മുണ്ടുടുത്ത് സ്റ്റാലിന്‍ കൈകൊടുത്ത് ബൈഡന്‍ തൊട്ടിപ്പുറത്ത് നെറ്റിചുളിച്ച് മോദി. ജി 20 അത്താഴവിരുന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പങ്കെടുത്തത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മുണ്ടുടുത്ത് തമിഴ് പ്രൗഡി ഒട്ടും കുറയാതെയാണ് സ്റ്റാലിന്‍ എത്തിയത്. ഇതോടെ തമിഴക പെരുമ മാധ്യമങ്ങളില്‍ നിറഞ്ഞു ഒപ്പം സ്റ്റാലിന് കൈകൊടുക്കുന്ന ബൈഡനുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഇതില്‍ ഏറെ ശ്രദ്ധേയം സനാതന ധര്‍മ്മവുമായ് ബന്ധപ്പെട്ട വിവാദത്തില്‍ ഉദയനിധി സ്റ്റാലിനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ കടിച്ച് കീറിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മോദിയുള്ള വേദിയില്‍ സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടേയും നോട്ടവും സംസാര രീതിയും പെരുമാറ്റവും ഒക്കെ വീക്ഷിക്കുകയായിരുന്നു മാധ്യമങ്ങള്‍. വിവാദങ്ങള്‍ക്കിടെ ഇരു നേതാക്കള്‍ ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിട്ടുമുണ്ട്.
തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത ഏക മുഖ്യമന്ത്രി സ്റ്റാലിനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേകര്‍ റാവു, ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
നേരത്തേ ജ 20യുടെ തയാറെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലും സ്റ്റാലിന്‍ പങ്കെടുത്തിരുന്നു. ഇത് രാജ്യത്തിനുള്ള അംഗീകാരമാണ്. ഏതെങ്കിലും വ്യക്തിക്കുള്ളതല്ലെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഇതിനിടെ പിണറായിക്ക് ക്ഷണം ഇല്ലാത്തതില്‍ കേരളത്തില്‍ സര്‍ക്കാരിന് നേരെ ട്രോള്‍.
സ്റ്റാലിനും മോദിയും ഒരേ വോദിയില്‍ വന്നതിനെ സ്റ്റാലിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ബിജെപിക്കെതിരേ പ്രതിപക്ഷം ശക്തമായ പോരാട്ടത്തിനിറങ്ങുമ്പോള്‍ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കണമായിരുന്നോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡിഎംകെ എത്തി. ഇത് ഭരണപരമായ തീരുമാനമാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പോയതാണെന്നും പാര്‍ട്ടി വിശദീകരിച്ചു.
രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരെയും ചിത്രത്തില്‍ കാണാം. മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധര്‍മ പരാമര്‍ശത്തിന് ശേഷം ആദ്യമായാണ് എം.കെ.സ്റ്റാലിനും പ്രധാനമന്ത്രിയും മുഖാമുഖം കാണുന്നത്.
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിനു ഉചിതമായ മറുപടി നല്‍കണമെന്ന് ജി20 ഉച്ചകോടിക്കു മുന്നോടിയായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ, 'ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന്' സ്റ്റാലിന്‍ പ്രതികരിച്ചു.
തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. സനാതനധര്‍മ്മ വിവാദം മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളേയും നിലപാടുകളേയും ശക്തമായ് എതിര്‍ത്ത് രംഗത്ത് വരുന്നത് സ്റ്റാലിനും ഡിഎംകെയുമാണ്. തമിഴകത്ത് ബിജെപിയെ കാലുകുത്തിക്കാതെ ഡിഎംകെ കോട്ട തീര്‍ത്തിരിക്കുകയാണ്. ഇതാണ് ബിജെപിയെ ചൊടിപ്പിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവാദമാണ് സനാതധന ധര്‍മ്മം തുടച്ച് നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇത് ബിജെപി ആയുധമാക്കിയിരിക്കുകയാണ്. എന്നാല്‍ പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടേക്കില്ലെന്ന് ഉദയനിധി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
ദ്രാവിഡ നാട്ടില്‍ നിന്ന് സനാതന ധര്‍മ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി. ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ല, പറഞ്ഞതില്‍ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി. ഇതിന്റെ പേരില്‍ നിയമനടപടി നേരിടാന്‍ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. പെരിയാര്‍, അണ്ണ, കലൈഞ്ജര്‍ എന്നിവരുടെ അനുയായികളാണ് ഞങ്ങള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമര്‍ത്ഥമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങള്‍ പോരാടും. ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
'നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്, നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിര്‍ക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്, അവയെ തുടച്ചുനീക്കണം. സനാതനവും ഇതുപോലെയാണ്'. എന്നായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. സനാതന ഉന്മൂലന സമ്മേളനം' എന്ന പരിപാടിയിലായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. സനാതനത്തെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുക എന്നതായിരിക്കണം നമ്മുടെ പ്രഥമ കര്‍ത്തവ്യം. സാനതനം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നുള്ളതാണ്. സനാതനം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്. സനാതനത്തിന്റെ അര്‍ത്ഥം 'ശാശ്വത'മല്ലാതെ മറ്റൊന്നുമല്ല, മാറ്റാന്‍ കഴിയാത്ത ഒന്ന്, ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ഇതാണ് സനാതനത്തിന്റെ അര്‍ത്ഥം.' ഉദനയനിധിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha


























