പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തി മൂന്നാം ജന്മദിനത്തിൽ കേരളത്തിനും കിട്ടി ആ സമ്മാനം; 13000 കോടി രൂപയുടെ വിശ്വകർമ പദ്ദതി അദ്ദേഹം ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തി മൂന്നാം ജന്മദിനം ആണിന്ന് . ജന്മദിനത്തിൽ വിവിധ പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. ഈ പിറന്നാൾ ദിനത്തിൽ കേരളത്തിലുള്ളവർക്ക് വമ്പൻ സമ്മാനം അദ്ദേഹം നൽകിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ് . അതായത് 13000 കോടി രൂപയുടെ വിശ്വകർമ പദ്ദതി അദ്ദേഹം ഉദ്ഘാടനം ചെയ്തിരിക്കുകയാണ്.
അത് കേരളത്തിനും ഗുണമാകുകയാണ് . വിദേശ കാര്യമന്ത്രി എസ് ജയശങ്കർ കേരളത്തിൽ ഈ പദ്ദതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ടാഗോർ തീയ്യറ്ററിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.മുഖ്യമന്ത്രി , മന്ത്രിമാരായ ആന്റണി രാജു,ശിവൻകുട്ടി,ജി ആർ അനിൽ എന്നിവർ പങ്കെടുത്തു.
രണ്ടാഴ്ച നീളുന്ന സേവന പക്ഷാചരണമാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ജന്മദിനത്തിൽ ദില്ലിയിൽ അദ്ദേഹം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം ജനങ്ങൾക്കൊപ്പം മെട്രോയാത്ര നടത്തി.
ദ്വാരക സെക്ടർ 21 മുതൽ 25 വരെ ദില്ലി മെട്രോ നീട്ടിയത് ഉദ്ഘാടനം ചെയ്തു. യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇൻർനാഷണൽ കൺവെൻഷൻ സെന്ററും രാജ്യത്തിന് സമർപ്പിച്ചു . വിശ്വകർമജയന്തി ദിനത്തിൽ വിവിധ തൊഴിൽ മേഖലയിലുള്ളവരുമായി സംവദിച്ചു.
https://www.facebook.com/Malayalivartha