Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...


പിണറായി നേരെ വാടക വീട്ടിലേക്ക്..പലയിടത്തും വാടക വീട് നോക്കിയെങ്കിലും സൗകര്യങ്ങളില്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു..ഫ്ലാറ്റ് അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്..


ആ യാത്ര അവസാന യാത്രയായി... കാറിന്റെ ചക്രം കേടായി, മാറ്റുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കൺടെയ്നർ ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് മുന്‍ തൊഴിലുടമയുടെ സ്വകാര്യ വീഡിയോകള്‍ പുറത്തുവിട്ട യുവതി അറസ്റ്റില്‍

24 SEPTEMBER 2023 12:26 AM IST
മലയാളി വാര്‍ത്ത

ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് മുന്‍ തൊഴിലുടമയുടെ സ്വകാര്യ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ യുവതിയെ ജലന്ധര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിസ്സ കടയിലെ മുന്‍ ജീവനക്കാരിയായ സോണിയ (23) ആണ് അറസ്റ്റിലായതെന്ന് എ.സി.പി നിര്‍മല്‍ സിങ് പറഞ്ഞു. ജലന്ധറില്‍ കുല്‍ഹാദ് പിസ്സ ഷോപ്പ് നടത്തുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ ദമ്പതികളെയാണ് സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി പണം തട്ടാന്‍ ശ്രമിച്ചത്. വീഡിയോ പുറത്തുവിടാതിരിക്കാന്‍ 20000 രൂപ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ദമ്പതികള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജോലിയില്‍ വീഴ്ചവരുത്തിയതിനെതുടര്‍ന്നാണ് പിസ്സകടയില്‍ നിന്നും യുവതിയെ തൊഴിലുടമകളായ ദമ്പതികള്‍ പുറത്താക്കിയതെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയശേഷം ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിനാണ് പിസ്സ ഷോപ്പ് ഉടമക്ക് 20000 രൂപ പണം ആവശ്യപ്പെട്ട് യുവതി ഭീഷണി സന്ദേശം അയക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ ദമ്പതികളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞു. നിശ്ചിത തീയതിക്കുള്ളില്‍ യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കണമെന്നായിരുന്നു ഭീഷണി.

ബാങ്ക് അക്കൗണ്ട് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പിടികൂടുകയായിരുന്നു. എന്നാല്‍, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ദമ്പതികളുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, വീഡിയോ വ്യാജമാണെന്നും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നുമാണ് ദമ്പതികള്‍ വിശദീകരിച്ചിരുന്നത്. യുവതി മാത്രമല്ല ഇതിന് പിന്നിലുള്ളതെന്നും പണം തട്ടുന്നതിന്റെ മുഖ്യസൂത്രധാരന്‍ കൂടിയുണ്ടെന്നും വീഡിയോ വ്യാജമാണെന്നും പിസ്സ ഷോപ്പ് ഉടമ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും യുവതിയെ ചോദ്യം ചെയ്യുമെന്നും ഒന്നിലധികം പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (4 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (4 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (6 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (9 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (9 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (10 hours ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികില്‍ പ്രതിശ്രുത വധുവിനും അന്ത്യവിശ്രമം  (11 hours ago)

സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പല പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉടലെടുക്കുന്നത്  (11 hours ago)

നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി  (11 hours ago)

സിഎമ്മിനെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍  (12 hours ago)

ഹിന്ദുഫോബിയ വളർത്തുന്ന മൗദൂദിസ്റ്റ് അജണ്ട; കോൺഗ്രസ് തലയിൽ വെക്കുന്നത് ഭസ്മാസുരനെ! കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന അപകടകരമായ ഒരു തന്ത്രമുണ്ട്; നിർണായകമായ ഫേസ്ബുക്ക് ക  (12 hours ago)

രാഹുൽ മാങ്കൂട്ടത്തെ ഒതുക്കിയ സതീശൻ മുഖ്യമന്ത്രി കസേരയിൽ വാഴണ്ട...! വിഡിയെ തോട്ടിലെറിഞ്ഞ് ഷാഫി; പിന്തുണ പാർട്ടിക്കുള്ളിൽ തന്നെ കുറയുന്നതിനുള്ള കാരണങ്ങൾ ഇതാ  (12 hours ago)

Malayali Vartha Recommends