വീട്ടുകാർ അറിയാതെ പ്രണയ വിവാഹം ചെയ്തു:- ഭാര്യ അറിയാതെ ഫോണിൽ കോൾ റെക്കോർഡർ ഇൻസ്റ്റാൾ ചെയ്ത് ഭർത്താവ്:- പുറത്തായത് മറ്റൊരു പ്രണയം:- ഭാര്യയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് തീ കൊളുത്തി...
വീട്ടുകാരറിയാതെ വിവാഹിതയായ കോളേജ് വിദ്യാർത്ഥിനിയെ മറ്റൊരു പ്രണയത്തിന്റെ പേരിൽ ഭർത്താവ് കൊലപ്പെടുത്തി. സേലം ജില്ലയിലെ ജലകണ്ഠപുരം സ്വദേശിയും നെയ്‌ത്ത് തൊഴിലാളിയുമായ കേശവരാജിന്റെ 20വയസുകാരി മകൾ കോകിലവാണിയും 22 കാരനായ മുരളീകൃഷ്ണയും രണ്ടു വർഷം മുമ്പ് സേലം പ്രൈവറ്റ് നഴ്‌സിംഗ് കോളേജിൽ പേടിച്ചിരുന്നു. ഇതിനിടെ പ്രണയത്തിലായ ഇരുവരും ഈ ബന്ധം വീട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് തീർത്ത് പറഞ്ഞു.
ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം കഴിച്ചുകൂട്ടിയ കോകിലവാണിയെ പിന്നീട് മുരളീകൃഷ്ണൻ ആരും അറിയാതെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ കാര്യം ഇരുവരും വീട്ടുകാർ അറിയാതെ മറച്ചുവച്ചു. മുരളീകൃഷ്ണൻ ബെംഗളൂരുവിലെ വീട്ടിലേയ്ക്ക് ഇതിനിടെ പോയിരുന്നു.
പോകും മുമ്പ് ഭാര്യ അറിയാതെ ഫോണിൽ കാൾ റെക്കോർഡർ ഇൻസ്റ്റാൾ ചെയ്തിരുന്നു. കോളജിലെ ഒരു സുഹൃത്തുമായി കോകിലവാണി നടത്തിയ സംഭാഷണം തിരിച്ചെത്തിയ മുരളീകൃഷ്ണൻ കേട്ടതോടെ ഇവർ തമ്മിൽ ഇതേച്ചൊല്ലി വഴക്കുണ്ടായി.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ വന്ന മുരളീകൃഷ്ണൻ കോളേജിലെത്തി, കോകിലവാണിയെയും കൂട്ടി സംസാരിക്കാൻ എന്ന് പറഞ്ഞു അടുത്തുള്ള ഒരു കാട്ടിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ ഒരു ക്ഷേത്രത്തിന് അടുത്ത് ഇരുന്ന് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്ന് മുരളീകൃഷ്ണൻ കോഗിലവാണിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
ബോധരഹിതനായി കിടന്ന കോകിലവാണിയെ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം ബാഗിൽ സൂക്ഷിച്ച പെട്രോളൊഴിച്ച് തീ കൊളുത്തുകയും ചെയ്തു. പാതി കത്തിയ ശരീരത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ആളുകളാണ് സംഭവം പോലീസിൽ അറിയിച്ചത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മുരളീകൃഷ്ണനെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ സംഭവിച്ച കാര്യങ്ങൾ വിശദമാക്കുകയും കുറ്റം ഏറ്റു പറയുകയും ചെയ്തു. മകൾ വിവാഹിതയായിരുന്നെന്നും, മകളുടെ ജീവൻ നഷ്ടപ്പെട്ടെന്നും അറിഞ്ഞ കോകിലവാണിയുടെ മാതാപിതാക്കൾ മാനസികമായി തകർന്ന അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha