Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബോർഡിങ് നടക്കുന്നതിനിടെ ബോംബുണ്ടെന്ന് യാത്രക്കാരന്റെ കമന്റ്:- വിമാനയാത്ര മണിക്കൂറുകൾ വൈകി....

03 OCTOBER 2023 03:18 PM IST
മലയാളി വാര്‍ത്ത

വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ആകാശ എയറിന്റെ വാരണാസി വിമാനം മണിക്കൂറുകൾ വൈകി. മുംബൈയിൽ നിന്നും രണ്ടരക്ക് വാരണാസിക്ക് പറക്കേണ്ടിയിരുന്ന വിമാനം രാത്രിയോടെയാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ തന്റെ കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിൽ ഒരാൾ പറയുകയായിരുന്നു. തന്റെ കൈവശം ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാഉദ്യോഗസ്ഥർ ജാഗ്രതയിലായി. ഉടൻ തന്നെ

സി.ഐ.എസ്.എഫ് വിമാനത്താവളത്തിൽ സെക്യൂരിറ്റി പ്രോട്ടോകോൾ നടപ്പിലാക്കി. വിമാനത്തിൽ കയറി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധിച്ചു. പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ എയർലൈൻ വിമാനത്തിന്റെ പുതുക്കിയ സമയം അറിയിക്കുകയായിരുന്നു.

 

സെക്യൂരിറ്റി പ്രോട്ടോകോൾ പ്രകാരമാണ് വിമാനം വൈകിയതെന്നും അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് മുംബൈയിൽ നിന്നും 166 യാത്രക്കാരുമായി പുറപ്പെട്ട ആകാശ എയറിന്റെ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വാരണാസി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. വാരണാസി എയർ ട്രാഫിക് കൺട്രോളിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എമർജൻസി ലാൻഡിങ്.


മുംബൈ-വാരാണസി വിമാനത്തിൽ 159 യാത്രക്കാരും 1 ശിശുവും 6 ഓപ്പറേറ്റിംഗ് ഓപ്പറേറ്റിംഗ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 166 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആകാശ എയറിന് സോഷ്യൽ മീഡിയയിൽ ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഉടനെ മുംബൈയിലെ ലോക്കൽ പോലീസിനെ അറിയിക്കുകയും എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

തുടർന്ന്, എമർജൻസി റെസ്‌പോൺസ് മെക്കാനിസം ഏർപ്പെടുത്തുകയും സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി, ബോംബ് ഭീഷണിയെക്കുറിച്ച് എയർലൈൻ പ്രവർത്തിക്കുന്ന 16 വിമാനത്താവളങ്ങളെയും അറിയിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്തുവെന്ന് വാരണാസി എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു.

പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആവശ്യമായ എല്ലാ അടിയന്തര നടപടിക്രമങ്ങളും പാലിച്ച് ക്യാപ്റ്റൻ സുരക്ഷിതമായി വാരണാസിയിൽ വിമാനം ഇറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends