കണ്ണീരടക്കാനാവാതെ ... ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം....

കണ്ണീരടക്കാനാവാതെ ... ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം. യശ്പാല്‍ ഘായ് (70), രുചി ഘായ് (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്.പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ച്ത്. ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതോടെ വീടിന് തീ പിടിക്കുകയായിരുന്നു. വാതക ചോര്‍ച്ചയാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വീട്ടില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് .
https://www.facebook.com/Malayalivartha



























