നിയമസഭാ തെരഞ്ഞെടുപ്പ്... ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്... നവംബര്‍ ഏഴു മുതല്‍ നവംബര്‍ 30 വരെ... എല്ലായിടത്തും വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന്

നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ് -രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ് -നവംബര്‍ 7,നവംബര്‍ 17
വോട്ടെണ്ണല്‍ -ഡിസംബര്‍ 3
മിസോറാം വോട്ടെടുപ്പ് -നവംബര്‍ 7 ,വോട്ടെണ്ണല്‍ -ഡിസംബര്‍ 3
മധ്യപ്രദേശ് വോട്ടെടുപ്പ് -നവംബര്‍ 17,വോട്ടെണ്ണല്‍ -ഡിസംബര്‍ 3
തെലങ്കാന വോട്ടെടുപ്പ് -നവംബര്‍ 30 വോട്ടെണ്ണല്‍ -ഡിസംബര്‍ 3
രാജസ്ഥാന്‍ വേട്ടെടുപ്പ് -നവംബര്‍ 23, വോട്ടെണ്ണല്‍- ഡിസംബര്‍ 3
അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍ സജീകരിക്കും. ഇതില്‍ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.
എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വര്‍ദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ കര്‍ശന സുരക്ഷയും പരിശോധനയും നടത്തും. പണം കടത്ത് തടയാന്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ .
https://www.facebook.com/Malayalivartha



























