വിനോദസഞ്ചാരികളുമായി ഉത്തരാഖണ്ഡിലെത്തിയ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് മരണം ഏഴായി... 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്,

വിനോദസഞ്ചാരികളുമായി ഉത്തരാഖണ്ഡിലെത്തിയ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. നൈനിറ്റാള്‍ ജില്ലയിലെ കലദുങ്കിയിലാണ് അപകടം നടന്നത്. 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സൂചനകളുള്ളത്.
അപകടത്തില്‍ 26പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
നൈനിറ്റാള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് കലാധുങ്കി റോഡില്‍ അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 200 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞത്. അപകടം നടക്കുമ്പോള്‍ ബസിനുള്ളില്‍ 33പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവമറിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha



























