സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണം; ഇസ്രായേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ചിരിക്കുകയാണ് യു എൻ സുരക്ഷാ കൗൺസിൽ

ഹമാസ് തീവ്രവാദ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇരുക്കൂട്ടരും ആക്രമണം അവസാനിപ്പിക്കണമെന്ന് രാഷ്ട തലവന്മാരടക്കം ആവശ്യപ്പെടുകയാണ്. ഇപ്പോൾ ഇതാ യു എൻ ഈ വിഷയത്തിൽ നിർണായകമായ ഇടപെടൽ നടത്തിയിരിക്കുകയാണ്. ഇസ്രായേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ചിരിക്കുകയാണ് യു എൻ സുരക്ഷാ കൗൺസിൽ .
യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടിരുന്ന മറ്റൊരു പ്രധാന കാര്യം, സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നാണ് . വിഷയത്തിൽ ധാരണയിൽ എത്താനായില്ലെന്ന് യുഎൻ ഉദ്യോഗസ്ഥൻ ടോൾ വെനസ്ലന്റ് വ്യക്തമാക്കി. അമേരിക്ക പലസ്തീൻ ഇസ്ലാമിസ്റ്റുകളെ രൂക്ഷമായി വിമർശിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു . വ്യാപകമായ സംഘർഷം ഒഴിവാക്കാൻ എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ഔദ്യോഗിക പ്രസ്താവനയിലൂഥർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























