ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികള്‍. ഒരു ദിവസം ശരാശരി ഒരു ഫലസ്തീന്‍കാരനെ ഇസ്രയേലികള്‍ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. '

അമേരിക്കയും ഇന്ത്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഇസ്രായേലിനെ പിന്‍തുണ നല്കിയിരിക്കുകയാണ്. അമേരിക്കയാകട്ടെ ഇസ്രായേലിന് സാമ്പത്തികവും ആയുധ സഹായവും ഉറപ്പാ്ക്കി കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഇസ്രായേല്‍ പക്ഷത്തായതോടെ ചൈന പാലസ്തീന്റെ പക്ഷത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലെബനിലെ ഇസ്ലാമിക ഗ്രൂപ്പ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയതിന് പിന്നില്‍ ചൈനയുടെ സമ്മര്‍ദ്ദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലീം വംശഹത്യ നടത്തുകയാണ് ഇസ്രായേല്‍ എന്നതാണ് ചൈനയുടെ പക്ഷം. അതുതന്നെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായമായി മാറിയിരിക്കുന്നത്. ഇസ്രയേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ അനുകൂലിച്ചു സിപിഎം നേതാവ് എം.എ.ബേബിയുടെ പ്രസതാവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഹമാസ് നല്‍കിയതെന്നാണ് ബേബിയുടെ വാദം. ഹമാസിനെ തീവ്രവാദ സംഘടനയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബേബി വ്യക്തമാക്കി. ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്ര കുത്തിയാല്‍, ഇസ്രയേലും ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അംഗീകരിക്കേണ്ടി വരമെന്നും ബേബി ചൂണ്ടിക്കാട്ടി. കിഴക്കന്‍ ജറുസലം തലസ്ഥാനമായി സ്വതന്ത്രമായ ഫലസ്തീനിയന്‍ രാഷ്ട്രം രൂപവല്‍ക്കരിക്കുന്നതിന് യുഎന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
'ഹമാസ് നടത്തിയ ആക്രമണത്തോടു പ്രതികരിച്ചുകൊണ്ട് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തുന്നു എന്നാണ് മാധ്യമങ്ങള്‍ പൊതുവെ ചര്‍ച്ച ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ഹമാസ് നടത്തിയതു പ്രത്യാക്രമണമാണ്. കാരണം, സിപിഎം ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇപ്പോഴത്തെ ഈ സംഘര്‍ഷവും രക്തച്ചൊരിച്ചിലും ഉണ്ടാകുന്നതിനു മുന്‍പ്, ഈ വര്‍ഷം മാത്രം 248 ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 40 കുഞ്ഞുങ്ങളുമുണ്ട്. അത് ദൗര്‍ഭാഗ്യകരമാണ്. അതിനോടു കണക്കുകൂട്ടിയിട്ടുള്ള പ്രതികരണമാണ് ഇത്തവണ ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹമാസിന്റെ പല തീവ്രവാദ നിലപാടുകളോടും വിയോജിപ്പുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, ഹമാസിനെ ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സിയോണിസ്റ്റ് നടപടികള്‍. ഒരു ദിവസം ശരാശരി ഒരു ഫലസ്തീന്‍കാരനെ ഇസ്രയേലികള്‍ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. '
'ഇനി ഗസ്സ വച്ചേക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ടുള്ള രൂക്ഷമായ കടന്നാക്രമണമാണ് അവര്‍ നടത്തുന്നത്. ഉപരോധിക്കപ്പെട്ട ഒരു പ്രദേശത്താണ് ഹമാസ് കേന്ദ്രീകരിച്ചിരിക്കുന്നത്. അവര്‍ക്ക് പുറത്തുനിന്നുള്ള ഒരു യുദ്ധോപകരണങ്ങളും ലഭിക്കുന്നില്ല. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികളും അവിടേക്കു കടത്തിക്കൊണ്ടു പോകാനാകുന്നില്ല. പതിറ്റാണ്ടുകളായിട്ട് ഇതാണ് അവസ്ഥയെന്നും എം.എ.ബേബി പറയുന്നത് തികച്ചും ഇന്ത്യയുടെയും നരേദന്രമോദിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്.1947-48ല്‍ ഇസ്രയേല്‍ സ്ഥാപിതമാകുമ്പോള്‍, ഇസ്രയേലിനും ഫലസ്തീനുമായി യുഎന്‍ പ്രമേയ പ്രകാരം നീക്കിവയ്ക്കപ്പെട്ട സ്ഥലങ്ങളുടെ അതിര്‍ത്തിയൊന്നും ഇപ്പോഴില്ല. ഇസ്രയേലും ഉണ്ടാകും, ഫലസ്തീനും ഉണ്ടാകണം. ഇപ്പോള്‍ ഫലസ്തീന്‍ രാഷ്ട്രമെന്നത് ഒരു സങ്കല്‍പം മാത്രമാണ്. അവര്‍ക്കായി അനുവദിച്ച സ്ഥലം മുഴുവന്‍ ഇസ്രയേല്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെ പിന്തുണച്ച് യുഎന്‍ പാസാക്കിയ ഒരു പ്രമേയമുണ്ട്. ഇസ്രയേല്‍ അവരുടെ കയ്യില്‍നിന്ന് പിടിച്ചെടുത്ത സ്ഥലം തിരികെ നല്‍കണം. കിഴക്കന്‍ ജറുസലം ആസ്ഥാനമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകണം' ബേബി ചൂണ്ടിക്കാട്ടി. നേരത്തെ ഫേസ്ബുക്കു പോസ്റ്റിലൂടെയും എം എ ബേബി വിഷയത്തിലെ നിലപാട് അറിയിച്ചിരുന്നു.
ഹമാസിനുനേയുളള ഇസ്രയേല്‍ ആക്രമണം പശ്ചമേഷ്യ മുഴുവന്‍ കത്തി പടരുകയാണ് . ലോക രാജ്യങ്ങളില്‍ ഭൂരിഭാഗവും ഇസ്രയേലിനൊപ്പമാണ്. ഇന്റലിജന്‍സ് വീഴ്ച അടക്കം നാണക്കേടായി എന്ന് ഇസ്രയേല്‍ കരുതുന്നു. മൊസാദ് പൊലൊരു രഹസ്യാന്വേഷണ വിഭാഗം ഹമാസിന്റെ നീക്കങ്ങളെ അറിഞ്ഞില്ല. ഇത് ഇസ്രയേലിന്റെ സൈനിക കരുത്തിന് ചോദ്യമായി നില്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗസ്സയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന യുദ്ധത്തിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചയുടെ സാഹചര്യം ഒരുക്കണമെന്ന ആലോചന സജീവമാണ്. ആഗോള തലത്തില്‍ സമാധാനമെന്ന ആശയം ശക്തമാണ്. ഇസ്രയേലില്‍ ഇതുവരെ 650 ഓളം പേര്‍ മരിച്ചു. ഇതില്‍ അമേരിക്കന്‍ പൗരന്മാരുമുണ്ട്. ഗാസ്സയില്‍ നാനൂറിലേറെ പേര്‍ മരിച്ചു. ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചാണ് മുന്നോട്ട് പോകുന്നത്. 1973ന് ശേഷമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. അമേരിക്കന്‍ സൈന്യവും ഇസ്രയേലിലേക്ക് എത്തിയിട്ടുണ്ട് . തീവ്രവാദ ആക്രമണം എന്നു തന്നെയാണ് അമേരിക്ക വിലയിരുത്തുന്നത്.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് കടല്‍, കര ആകാശമാര്‍ഗങ്ങളിലൂടെ ആയിരത്തോളം ഹമാസ് അംഗങ്ങള്‍ ഇസ്രയേലില്‍ കടന്നുകൂടിയത്. കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചിട്ടു. ഇസ്രയേലിനെതിരെ 'അല്‍ അഖ്‌സ ഫ്ളഡ്'എന്ന പേരില്‍ സൈനിക നടപടി ആരംഭിക്കുന്നതായി ഹമാസ് പരസ്യപ്രസ്താവന ഇറക്കി. 20 മിനിറ്റിലെ ആദ്യ ആക്രമണത്തില്‍ 5000 റോക്കറ്റുകള്‍ മധ്യ-തെക്കന്‍ ഇസ്രയേലിലേക്ക് വര്‍ഷിച്ചെന്നും ഹമാസ് അവകാശപ്പെട്ടു.
ഇതിന് ശേഷമായിരുന്നു ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചത്.ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ല ഹമാസിന് പിന്തുണപ്രഖ്യാപിച്ചതോടെ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയും യുദ്ധക്കളമായി. ഞായറാഴ്ച ഷിബ ഫാംസ് മേഖലയില്‍ ഇസ്രയേല്‍ സേനയ്ക്കുനേരെ ഹിസ്ബുല്ല വ്യോമാക്രമണം നടത്തി. ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളെയും റഡാര്‍ സ്റ്റേഷനുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. താലിബാനും ഹമാസിനൊപ്പം ചേരുമെന്ന് സൂചനയുണ്ട്. ഇറാനും ഹമാസിനെ പിന്തുണയ്ക്കുന്നു. നൂറിലേറെ പേര്‍ ഇപ്പോഴും ഇസ്രയേലില്‍ ഹമാസിന്റെ ബന്ധികളാണ്. ഇസ്രയേലില്‍ നുഴഞ്ഞെത്തി ഭീകരരെ മുഴുവന്‍ കണ്ടെത്താന്‍ ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























