ട്രാജക്റ്ററി കറക്ഷൻ മാനൂവർ പൂർത്തിയാക്കി ആദിത്യ എൽ-1 ; പേടകത്തിലെ ഇന്ധന ത്രസ്റ്ററുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചായിരുന്നു ഇത് സാധ്യമാക്കിയത്

ആദിത്യ എൽ-1 പേടകത്തെ കുറിച്ചുള്ള വിവരങ്ങൾ ആണ് പങ്കു വയ്ക്കാനുള്ളത് .ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യയുടെ നിലവിലെ സ്ഥിതി എന്താണ് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ട്രാജക്റ്ററി കറക്ഷൻ മാനൂവർ നടന്നിരിക്കുകയാണ്. ലെഗ്രാഞ്ച് പോയിന്റിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ ആദിത്യ എൽ-1 പേടകം യാത്രാപഥം ഒന്നുകൂടി ശരിപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് .പേടകത്തിലെ ഇന്ധന ത്രസ്റ്ററുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചായിരുന്നു ഇത് സാധ്യമാക്കിയത്.
ദിശയിൽ വന്ന നേരിയ വ്യതിയാനമാണ് തിരുത്തിയിരിക്കുന്നത്. ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ കേന്ദ്രമാണ് ഇത് തിരുത്തിയത്. ലെഗ്രാഞ്ച് ഒന്നാം പോയിന്റ് സ്ഥിതി ചെയ്യുന്നത്, ഭൂമിയിൽ നിന്ന് 15ലക്ഷം കിലോമീറ്റർ അകലെയാണ് . ആദിത്യയുടെ നിലവിലെ ദൗത്യം, അവിടെ വലംവച്ചുകൊണ്ട് സൂര്യനെ നിരീക്ഷിക്കുകയാണ്.
ഇനി കാന്തികരാസമാറ്റങ്ങൾ പഠിക്കാൻ തുടങ്ങുമെന്ന് ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ കേന്ദ്രം അറിയിച്ചു. ആദിത്യയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ബാംഗ്ളൂരിന് പുറമെ ആൻഡമാനിലും ഫിജിയിലും ഐ.എസ്.ആർ.ഒയ്ക്ക് നിയന്ത്രണസംവിധാനങ്ങളുണ്ട്.
സെപ്തംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ആദിത്യ എൽ-1 വിക്ഷേപിച്ചത്.ഭൂമിയിൽ നിന്ന് 50000കിലോമീറ്റർ അകലെ എത്തിയപ്പോൾ മുതൽ സൂര്യനിൽ നിന്നുള്ള പ്രകാശതാപകിരണങ്ങൾ ഉണ്ടാക്കുന്ന തൻമാത്രാ രാസോർജ്ജമാറ്റങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നു.
അതേസമയം, ആദിത്യ എൽ1 വിവരശേഖരണം തുടങ്ങിയിരുന്നു.. ഭൂമിക്ക് ചുറ്റുമുള്ള കണികാസ്വഭാവത്തെ പറ്റി പഠിക്കാൻ സഹായകമാകുന്ന വിവരങ്ങൾ കിട്ടിയിരിക്കുകയാണ് . അതിതാപ അയണുകളുടെയും ഇലക്ട്രോണുകളുടെയും വിവരം ആദിത്യ എൽ1 ശേഖരിച്ചു .
https://www.facebook.com/Malayalivartha



























