Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ബാംഗ്ലൂര്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വോള്‍വോ ബസില്‍ ബംഗളുരുവില്‍ നിന്നും 75 ഗ്രാം മാരക മെറ്റാംഫെറ്റാമിന്‍ ലഹരി കടത്ത് .... അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി, വിചാരണ കൂടാതെ വിട്ടയക്കണമെന്ന പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

11 OCTOBER 2023 07:15 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ബംഗളുരുവില്‍ നിന്നും അമരവിള ചെക്ക് പോസ്റ്റിലൂടെ വോള്‍വോ ബസില്‍ 75 ഗ്രാം മാരക മെറ്റാംഫെറ്റാമിന്‍ ലഹരി കടത്ത് നടത്തിയ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടു.
വിചാരണ കൂടാതെ വിട്ടയക്കണമെന്ന പ്രതികളുടെ വിടുതല്‍ ഹര്‍ജി വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി തള്ളി.


തങ്ങള്‍ക്കെതിരായ അമരവിള എക്‌സൈസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നായിരുന്നു കുറ്റവിമുക്തരാക്കല്‍ ഹര്‍ജിയില്‍ പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികളുടെ പ്രവൃത്തി ( മാരക സിന്തറ്റിക് ഡ്രഗ്‌സ് ബോധപൂര്‍വ്വം കൈവശം വച്ച് കടത്തല്‍ ) ആണെന്നും കള്ളക്കടത്തു ബിസിനസിന് പണം മുടക്കിയതിനും കാള്‍ ഡീറ്റയില്‍സ് റെക്കോര്‍ഡ്, ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ സ്റ്റേറ്റ്‌മെന്റ് തെളിവുകള്‍ കേസ് റെക്കോര്‍ഡില്‍ പ്രഥമ ദൃഷ്ട്യാ കാണുന്നുണ്ടെന്നും വിലയിരുത്തിയാണ് ജഡ്ജി പ്രസുന്‍ മോഹന്‍ കുറ്റവിമുക്തരാക്കല്‍ ഹര്‍ജി നിരസിച്ചത്.


ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പ്രതികളെയാണ് വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. ഗൗരവമേറിയ ആരോപണമുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. കൃത്യത്തില്‍ പ്രഥമ ദൃഷ്ട്യാ പ്രതികളുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നു. ഈ ഘട്ടത്തില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികള്‍ ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.
2023 മാര്‍ച്ച് 28 നാണ് 5 പേര്‍ക്കെതിരെ അമരവിള എക്‌സൈസ് റേഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബാംഗ്ലൂര്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവല്‍സിന്റെ എ.സി. വോള്‍വോ ബസിലാണ് ( 50 ഗ്രാമിന് മേലുള്ള ) വാണിജ്യ അളവിലുള്ള 75 ഗ്രാം മെറ്റാംഫെറ്റാമിന്‍ സിന്തറ്റിക് ലഹരിക്കടത്ത് നടത്തിയത്.

ആലംകോട് വഞ്ചിയൂര്‍ കടവിള പുല്ല്ത്തോട്ടം ദേശ സേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടില്‍ മുരളീധരന്‍ മകന്‍ അച്ചുവെന്ന എം. എസ്. ഷാന്‍ എന്ന അച്ചു (23) , വര്‍ക്കല മേല്‍ വെട്ടൂര്‍ പോസ്റ്റാഫീസ് പരിധിയില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടില്‍ ആദര്‍ശ് (22) , എസ്. മുഹമ്മദ് സഫല്‍ , സൂരജ്.എസ്.നായര്‍ , മുഹമ്മദ് സീജ എന്നിവരെ 1 മുതല്‍ 5 വരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.


2022 നവംബര്‍ 10 രാവിലെ 8.15 നാണ് കുറ്റകൃത്യം കണ്ടു പിടിച്ചത്. കളിയിക്കാവിള ഭാഗത്തു നിന്നും വന്ന മുരഹര ട്രാവല്‍സ് ബസ് പരിശോധിച്ചതില്‍ ഷാനെ ബസ്സില്‍ നിന്നും 75 ഗ്രാം മാരക മെറ്റാംഫെറ്റാമിന്‍ ഡ്രഗ്‌സ് തൊണ്ടി സഹിതം പിടിച്ചെടുത്ത് സ്പോട്ട് അറസ്റ്റ് ചെയ്തു. കൂടാതെ ഒരു മൊബൈല്‍ ഫോണ്‍ , സ്മാര്‍ട്ട് വാച്ച് , 5 എ റ്റി എം കാര്‍ഡുകള്‍ എന്നിവയും എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതിയായ ഷാനില്‍ നിന്നും പിടിച്ചെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ചോദ്യം ചെയ്യലില്‍ എംഡി എം എ വാങ്ങാന്‍ പണം മുടക്കിയത് രണ്ടാം പ്രതി ആദര്‍ശാണെന്ന് വിവരം ലഭിച്ചു. അന്വേഷണത്തില്‍ ബെംഗളുരു യലഹങ്കയില്‍ വച്ച് മൂന്നാം പ്രതിയില്‍ നിന്നുമാണ് ഒന്നാം പ്രതി ഡ്രഗ്‌സ് വാങ്ങിയതെന്ന് കണ്ടെത്തി. ഒന്നും മൂന്നും പ്രതികള്‍ക്കിടയില്‍ ഇടനിലക്കാരനായും മൂന്നാം പ്രതിയില്‍ നിന്നും ഒന്നാം പ്രതിയിലേക്ക് ഡ്രഗ്‌സ് സുഗമമായി എത്തിക്കുന്നതിന് സഹായിച്ചത് നാലാം പ്രതിയാണ്. നാലാം പ്രതിയുടെ നിര്‍ദ്ദേശ പ്രകാരം ഇയാളുടെ സുഹൃത്തായ നിരഞ്ജന്‍ പ്രകാശ് എന്നയാള്‍ 92,000 രൂപ മൂന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. മറ്റു പ്രതിയിലേക്ക് ഡ്രഗ്‌സ് എത്തിയതിലേക്കുള്ള പ്രാഥമിക ഉറവിടം അഞ്ചാം പ്രതിയാണെന്നും ശാസ്ത്രീയ പരിശോധനയില്‍ പ്രതിയില്‍ നിന്നും മാരക എംഡി എം എ ഡ്രഗ്‌സ് എന്ന് കരുതി പിടിച്ചെടുത്തത് മെറ്റാംഫെറ്റാമിന്‍ എന്ന മാരക മയക്കു മരുന്ന് ഡ്രഗ്‌സ് ആണെന്ന് സ്ഥിരീകരിച്ചതായും എക്‌സൈസ് കുറ്റപത്രത്തില്‍ പറയുന്നു. ഫോണുകളുടെ കാള്‍ ഡീറ്റയില്‍സ് റെക്കോര്‍ഡ് , ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ കുറ്റപത്രത്തിനൊപ്പം എക്‌സൈസ് ഹാജരാക്കിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.വി. മോനി രാജേഷ്, പ്രിവന്റീവ് ആഫീസര്‍ സുനില്‍ രാജ് .ജി, സി ഇ ഒ മാരായ വിജേഷ്. വി , സുബാഷ് കുമാര്‍. എന്‍, എസ്.പി. അനീഷ് കുമാര്‍ , യു.കെ. ലാല്‍ കൃഷ്ണ, വി. .ജെ. അനീഷ്, എച്ച് ജി.. അര്‍ജുന്‍, വനിതാ ഓഫീസര്‍ ഇന്ദുലേഖ പി.എസ്, ഡ്രൈവര്‍. സി സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

1985 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതല്‍ വാണിജ്യ അളവുമാണ്.
അളവിനനുസരിച്ചാണ് ശിക്ഷയുടെ തോത് നിയമത്തില്‍ പറയുന്നത്.

0.5 ഗ്രാം അളവ് കൈവശം വച്ചാല്‍ ചെറിയ അളവെന്ന നിലയ്ക്ക് 22 (എ) പ്രകാരം 6 മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ

0.5 ഗ്രാമിനും 10 ഗ്രാമിനും ഇടക്കുള്ള ഇന്റര്‍മീഡിയറി ക്വാണ്ടിറ്റി അളവ് കൈവശം വച്ചാല്‍ 22 (ബി) പ്രകാരം10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

10 ഗ്രാമിന് മേല്‍ എംഡി എം എ (50 ഗ്രാമിന് മേല്‍ മെറ്റാംഫെറ്റാമിന്‍) കൈവശം വച്ചാല്‍ വാണിജ്യ അളവെന്ന നിലക്ക് 22 (സി) പ്രകാരം 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends