രാജസ്ഥാന്‍ കൈവിട്ടാല്‍ അശോക് ഗെലോട്ട്, കോണ്‍ഗ്രസിനോട് സമാധാനം പറയേണ്ടിവരും...നെറികെട്ട തമ്മിലടിയാണ് രാജസ്ഥാന്‍ നഷ്ടപ്പെടാന്‍ ഏകകാരണമായി ചൂണ്ടിക്കാട്ടാവുന്നത്... ജനം കോണ്‍ഗ്രസിനെ വെറുത്തിരിക്കുന്നു എന്നതിന് തെളിവാണ് ഇത്തരമൊരു തിരിച്ചടി...

രാജസ്ഥാന്‍ കൈവിട്ടാല്‍ അശോക് ലെഗോട്ട് കോണ്‍ഗ്രസിനോട് സമാധാനം പറയേണ്ടിവരും. സച്ചിന്‍ പൈലറ്റും അശോക് ലഗോട്ടും തമ്മിലെ നെറികെട്ട തമ്മിലടിയാണ് രാജസ്ഥാന്‍ നഷ്ടപ്പെടാന്‍ ഏകകാരണമായി ചൂണ്ടിക്കാട്ടാവുന്നത്. ലെഗോട്ട് രാജസ്ഥാനില്‍ മികച്ച ഭരണം കാഴ്ചവച്ചപ്പോഴും ജനം കോണ്‍ഗ്രസിനെ വെറുത്തിരിക്കുന്നു എന്നതിന് തെളിവാണ് ഇത്തരമൊരു തിരിച്ചടിക്കു പിന്നില്‍.രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമാണ് എബിപി-സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. 200 നിയമസഭ സീറ്റുകളില്‍ ബിജെപി 127 മുതല്‍ 137 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 59 മുതല്‍ 69 സീറ്റുകള്‍ മാത്രമാണ് അവിടെ നേടാനാവുക.
നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ നവംബര്‍ 23 നാണ് വോട്ടെടുപ്പ് നടക്കുക്. നിലവിലെ സാഹചര്യത്തില്‍ 125 സീറ്റുകള്‍ നേടി കോണ്‍ഗ്രസിന് വീണ്ടും രാജസ്ഥാനില്‍ അധികാരം തുടരാനുള്ള സാധ്യതയാണുണ്ടായിരുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണെന്നിരിക്കെ കോണ്‍ഗ്രസ് ബിജെപിയുടെ കൈയിലേക്ക് ഭരണം കൈവിട്ടുകൊടുത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ നഷ്ടപ്പെട്ടാല്‍ മേയില്‍ നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിലും രാജസ്ഥാന്‍ ബിജെപിക്കു നഷ്ടപ്പെടുമെന്നതാണ് ഗതികേട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വച്ചിരിക്കുന്ന മുപ്പതിലേറെ ലോക്‌സഭാ സീറ്റുകളാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നഷ്ടമാവുക. അതിനേക്കാളുപരി രാസ്ഥാനിലെ അപ്രതീക്ഷിത വിജയം ഒന്നുകൊണ്ടു മാത്രമായിരിക്കും നരേന്ദ്ര മോദിയും ബിജെപിയും ഇന്ത്യയില്‍ ഒരിക്കല്‍ക്കൂടി ഭരണത്തില്‍ വരാന്‍പോകുന്നത്.
നിലവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളാണുള്ളത്. സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ത്തി സച്ചിനൊപ്പമുള്ള 18 എംഎല്‍എമാരെ ബിജെപിയിലെത്തിച്ച് ഭരണം തകര്‍ത്താനുള്ള ബിജെപി കരുനീക്കങ്ങള്‍ മുന്‍പ് പരാജയപ്പെട്ടിരുന്നു. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് രാജസ്ഥാനില്‍ 70 അംഗങ്ങളാണുള്ളത്. സിപിഎമ്മിന് അവിടെ രണ്ട് അംഗങ്ങളുണ്ട്.ഹിന്ദി ഹൃദയഭൂമിയിലെ തീപാറും പോരാട്ടത്തിനാണു രാജസ്ഥാനില്‍ കളമൊരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും കോണ്‍ഗ്രസ് ഭരണം നേടുമെന്നതായിരുന്നു കോണ്‍ഗ്രസ് ക്യാമ്പിലെ ഇതുവരെയുള്ള വലിയ പ്രതീക്ഷ. പക്ഷെ ആ പ്രതീക്ഷയ്ക്കും സാധ്യതയ്ക്കുമാണ് അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരിന്റെ പ്രത്യാഘാതമാണ് ഇത്തരമൊരു പ്രഹരത്തിന് കാരണമായിരിക്കുന്നത്.
അശോക് ലെഗോട്ടിലെ മുഖ്യമന്ത്രി പദത്തില്‍ നിലനിറുത്തുന്നതിന്റെ ഭാഗമായാണ് സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ഈയിടെ കൊണ്ടുവന്നത്. ഇതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വെടിനിറുത്തലായി എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തിക്കൊണ്ടാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സര്‍വെയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് പുറത്താകുമെന്ന വിവരണം പുറത്തുവരുന്നത്.മാത്രവുമല്ല നിലവില്‍ രാജസ്ഥാനില്‍ ഭരണം തിരിച്ചുപിടിക്കുകയെന്നത് ബിജെപിക്ക് അഭിമാനപോരാട്ടമാണ്. ഹിന്ദി മേഖലയില്‍ പാര്‍ട്ടിയുടെ അടിത്തറ നിലനിര്‍ത്താന്‍ രാജസ്ഥാനില്‍ വിജയം അനിവാര്യമാണുതാനും. തിരഞ്ഞെടുപ്പിന്റെ മുഖമായി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ ഉയര്‍ത്തിക്കാട്ടുന്നതിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിനു വിമുഖതയുണ്ട്. അതേസമയം, സംസ്ഥാനത്തുടനീളം സ്വാധീനമുള്ള വസുന്ധരയെ പൂര്‍ണമായി ഒഴിവാക്കാനുമാകില്ല.
രാജസ്ഥാനില്‍ പ്രചാരണത്തിന് മുന്നോടിയിയായി ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിക്കഴിഞ്ഞു. ഏഴ് എംപിമാരുള്‍പ്പെടെ 41 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പില്‍ രാജെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് രാജെയുടെ വിശ്വസ്തര്‍ ആവശ്യപ്പെട്ടിരുന്നു.മാധവ റാവു സിന്ധ്യയുടെ സഹോദരിയെ രാജസ്ഥാനില്‍ ഉയര്‍ത്തിക്കാട്ടുക വഴി പരമ്പരാഗത വോട്ടുകള്‍ തിരികെ പിടിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതേ സമയംനിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്ന സര്‍വെകള്‍ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. ഇത്തരമൊരു വികാരം കേവലം ഒരു മാസത്തെ പ്രചാരണം കൊണ്ട് മാറ്റിമറിക്കാന്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും സാധിക്കില്ല.
മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണ വിരുദ്ധ തരംഗമാണ് ആഞ്ഞിടിക്കുന്നത്. ഒപ്പം തെലങ്കാനയില്‍ വീണ്ടും കോണ്‍ഗ്രസ് കരുത്തോടെ തിരിച്ചുവരാന്‍ സാധ്യതയും തെളിയുന്നു.തെലങ്കാനയില്‍ ഭരണകക്ഷിയായ ഭാതര് രാഷ്ട്ര സമിതി യും കോണ്‍ഗ്രസും തമ്മില്‍ കനത്ത മത്സരമാകും നടക്കുക. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍വരെ നേടി ശക്തിതെളിയിക്കവും. ഒരു പതിറ്റാണ്ടായി ഭരണത്തിലുള്ള ബിആര്‍എസിന് 43 മുതല്‍ 55 സീറ്റുകള്‍വരെ മാത്രമെ നേടാന്‍ കഴിയൂ. തെലങ്കാനയില്‍ കേവലം ഏഴ് സീറ്റുകളില്‍ നിന്നാണ് കോണ്‍ഗ്രസ് അന്‍പതിലേറെ സീറ്റുകള്‍ നേടുമെന്ന് പ്രചനമുള്ളത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചാല്‍പ്പോലും ബിജെപിക്ക് 5 മുതല്‍ 11 വരെ സീറ്റുകള്‍വരെ മാത്രമെ തെലങ്കാ നയില്‍ ലഭിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നു.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആകെയുള്ള 90 സീറ്റുകളില്‍ 39 മുതല്‍ 45 വരെയാണ് ബി.ജെ.പി.ക്കുള്ള സാധ്യത. 45 മുതല്‍ 51 വരെ സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മറ്റു പാര്‍ട്ടികള്‍ക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ ലഭിക്കും.അതേസമയം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി വിജയിക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ പറഞ്ഞു.
https://www.facebook.com/Malayalivartha



























