നടി മധുര നായിക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

നടി മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭര്‍ത്താവും ഇസ്രയേലില്‍ കൊല്ലപ്പെട്ടു. മധുര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കസിന്‍ ഒഡായയും ഭര്‍ത്താവും അവരുടെ മക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെടുന്നതെന്നും മധുര പറഞ്ഞു. ഒക്ടോബര്‍ ഏഴിനായിരുന്നു സംഭവം.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് താനും കുടുംബവും കടന്നുപോകുന്ന അത്യന്തം വേദനാജനകമായ ഘട്ടത്തേക്കുറിച്ച് മധുര നായിക് വിവരിച്ചത്. ഇന്ത്യന്‍ വംശജയായ ജൂത മത വിശ്വാസിയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിലിപ്പോള്‍ 3000-ത്തോളം ജൂതര്‍ മാത്രമേ ഉള്ളൂ. ഒക്ടോബര്‍ ഏഴാം തീയതി സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും തങ്ങള്‍ക്ക് നഷ്ടമായി.
https://www.facebook.com/Malayalivartha



























