ബീഹാറിലെ ബക്സറിനുസമീപം തീവണ്ടി പാളംതെറ്റി....അപകടത്തില്‍ നാലു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ബീഹാറിലെ ബക്സറിനുസമീപം തീവണ്ടി പാളംതെറ്റി....അപകടത്തില്‍ നാലു മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റതായി സൂചനകള്‍. നോര്‍ത്ത് ഈസ്റ്റ് എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
ബക്സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. ഡല്‍ഹിയിലെ അനന്ത്വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു തീവണ്ടി. മൂന്ന് കോച്ചുകള്‍ പാളംതെറ്റിയെന്നാണ് പ്രാഥമിക വിവരം.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദുരന്തനിവാരണസേനയും അപകടസ്ഥലത്തെത്തി്. സമീപപ്രദേശത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു.
=
https://www.facebook.com/Malayalivartha



























