കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി.
നേരത്തെ ഓഗസ്റ്റ് 11 ന് അദ്ദേഹത്തിന് കോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 നാണ് മാലിക് അറസ്റ്റിലായത്. തുടര്‍ന്ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ജൂലൈ 13-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിക്കുകയായിരുന്നു.
ഓഗസ്റ്റ് 11ന് അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ഗുരുതരമായ വൃക്കരോഗം കണക്കിലെടുത്ത് മാലിക്കിന് ഇടക്കാല ജാമ്യം നല്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം വ്യാഴാഴ്ച ജസ്റ്റിസുമാരായ ബേല എം ത്രിവേദി, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് മുന്‍ ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
"
https://www.facebook.com/Malayalivartha



























