ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് തിരിച്ചുവിട്ടു; ആശങ്കയോടെ യാത്രക്കാർ ; ടെൽ അവീവിലേക്കുള്ള വിമാനസർവീസ് തൽകാലത്തേക്ക് നിർത്തി വച്ചു

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് തിരിച്ചുവിട്ടു. ആശങ്കയോടെ യാത്രക്കാർ ടെൽ അവീവിലേക്കുള്ള വിമാനസർവീസ് തൽകാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ് ബ്രിട്ടിഷ് എയർവേസ്. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്. സുരക്ഷാ കാരണങ്ങളാല്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് തിരിച്ചുവിടുകയായിരുന്നു . തല്‍ക്കാലത്തേക്ക് ബ്രിട്ടീഷ് എയർവേസ് വിമാന സർവ്വീസ് നിര്‍ത്തി വയ്‌ക്കുകയും ചെയ്തു . ഹീത്രുവിലേക്ക് തിരിച്ച് അയച്ചത് ബിഎ 165 എന്ന വിമാനമാണ്.
ടെല്‍ അവീവിന് ചുറ്റും റോക്കറ്റാക്രമണം നടക്കുന്നുണ്ട് . എന്നാൽ വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് ഇസ്രയേല്‍ വിമാനത്താവള വക്താവ് അറിയിച്ചിരിക്കുന്നത് . വിര്‍ജിന്‍ അറ്റ്ലാന്‍റികും ബുധനാഴ്ച മുതല്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു .
വിമാനങ്ങളുടെ സുരക്ഷയാണ് സുപ്രധാനമെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് വക്താവ് അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരോട് ക്ഷമാപണം നടത്തുന്നതായി അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കിയിരിക്കുന്നത്, പണം തിരികെ നല്‍കാനും സര്‍വ്വീസ് പുനരാരംഭിക്കുന്ന സമയത്ത് വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ളതുമായ അവസരം യാത്രക്കാര്‍ക്ക് നല്‍കുമെന്നാണ്. മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടീഷ് എയർവേസ് വിശദമാക്കി.
https://www.facebook.com/Malayalivartha



























