ഇസ്രയേലിന് വേണ്ടി ഇവർ ചാരവൃത്തി നടത്തി, ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ട്, ഇന്ത്യയെ ഞെട്ടിച്ച് ഖത്തർ, വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരിൽ മലയാളിയും?

ഇന്ത്യക്കാരായ എട്ട് പേർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചത് വളരെ ഞെട്ടൽ ഉളവാക്കിയ വാർത്തയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തടവിൽ കഴിയുകയായിരുന്നു മുൻ ഇന്ത്യൻ നാവികരാണിവർ. ക്യാപ്‌ടൻ നവ്‌തേജ് സിംഗ് ഗിൽ, ക്യാപ്‌ടൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്‌ടൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തീവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്‌ത, സെയ്‌ലർ രാഗേഷ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്. ഇതിൽ ഒരാൾ മലയാളിയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
നാവിക സേനയില്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ വിരമിച്ച ശേഷം ഖത്തറിലെ അല്‍ ദഹ്‌റ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നല്‍കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഒരു സ്വകാര്യ സ്ഥാപനമാണ്. റിട്ടയേര്‍ഡ് കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, അല്‍ ദഹ്‌റയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിനിടെ നിരവധി യുദ്ധക്കപ്പലുകളില്‍ കമാന്‍ഡറുമായിരുന്നു.
എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നോ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഏതെന്നോ ഖത്തർ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. എന്നാൽ ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇസ്രയേലിന് വേണ്ടി ഇവർ ചാരവൃത്തി നടത്തിയതാണ് ഇതിന് കാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നതായും നേരത്തേയും ചാരപ്പണി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
ഇന്ത്യക്കാരെ കൂടാതെ രണ്ട് ഖത്തര്‍ പൗരന്മാര്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. അവരില്‍ ഒരാള്‍ ദഹ്‌റ ഗ്ലോബല്‍ സിഇഒ ഖമീസ് അല്‍ അജ്മിയാണ്. ജാമ്യം ലഭിക്കുന്നതുവരെ രണ്ട് മാസത്തോളം അല്‍അജ്മിയും ഏകാന്ത തടവിലായിരുന്നു. കസ്റ്റഡിയിലായിരുന്ന ഒരു ഒമാന്‍ പൗരനെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മോചിപ്പിച്ചു.
കഴിഞ്ഞ മാർച്ചിൽ ഇന്ത്യക്കാർ വിചാരണയ്ക്ക് വിധേയരായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകൾ നിരവധി തവണ തള്ളിയ ഖത്തർ അധികൃതർ തടവ് ശിക്ഷ നീട്ടുകയായിരുന്നു. കേസിന്റെ രഹസ്യ സ്വഭാവം പരിഗണിച്ചാണ് ഇരുരാജ്യങ്ങളും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതിരുന്നത്. തുടക്കത്തില്‍ വിഷയത്തിന്റെ സ്വഭാവവും രഹസ്യ വിചാരണയും പരിഗണിച്ച് ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതിയുണ്ടായിരുന്നു.
ജയിലില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യ കോണ്‍സുലാര്‍ സേവനങ്ങളും നിയമസഹായങ്ങളും ലഭ്യമാക്കിയിരുന്നു. നാട്ടിലേക്ക് എത്തിക്കുന്നതിന് ഇന്ത്യ സാധ്യമായ നിയമവഴികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് കോടതി വിധി ഉണ്ടാവുന്നത്. ഖത്തറിലെ ജുഡീഷ്യൽ സംവിധാനമനുസരിച്ച് ക്രിമിനൽ, സിവിൽ കേസുകൾ പരിഗണിക്കുന്നതാണു കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്. വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കാം. ഖത്തര്‍ അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു .
https://www.facebook.com/Malayalivartha



























