മോദിക്ക് അമേരിക്കയുടെ മുന്നറിയിപ്പ് ഹമാസിന്റെ ലക്ഷ്യം ഭാരതം...?!

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ഹമാസ് അംഗം അബു മർസൂക്ക് അടക്കമുള്ളവരാണ് സംഘത്തിലുള്ളതെന്ന് റഷ്യൻ വാർത്ത ഏജൻസി ആർ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതേസമയം തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ കൊല്ലപ്പെട്ടെന്ന് പറയുന്ന ഹമാസ് ഇവരുടെ മരണം ഇസ്രയേലിന്റെ തലയിൽ കെട്ടിവെയ്ക്കുകയാണ് . ഹമാസിന്‍റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിൽ പറയുന്നത് ഇസ്രായേൽ ആക്രമണത്തിൽ ആണ് ബന്ദികൾ കൊല്ലപ്പെട്ടത് എന്നാണ് .
ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha



























