Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഖത്തറിൽ 8 ഇന്ത്യൻ പൗരൻമാരുടെ വധശിക്ഷ : ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു .ഉന്നത തലത്തിൽ ഇടപെടൽ നടത്താനാണ് നീക്കം. പ്രധാന മന്ത്രി തലത്തിൽ ആശയവിനിമയം നടത്തും

27 OCTOBER 2023 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഖത്തറിൽ 8 ഇന്ത്യൻ പൗരൻ മാരുടെ വധ ശിക്ഷ : നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു ഇന്ത്യ.ഉന്നത തലത്തിൽ ഇടപെടൽ നടത്താനാണ് നീക്കം.പ്രധാന മന്ത്രി തലത്തിൽ ആശയവിനിമയം നടത്തിയേക്കും. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ 8 ഇന്ത്യക്കാരെയും ജയിലിൽ കണ്ടു. നാവിക സേനയിൽ ക്യാപ്റ്റൻമാരായിരുന്ന നവ തേജസിംഗ് ഗിൽ, വീരേന്ദ്രകുമാർ വർമ്മ, സൗരഭ് വസിഷ്ഠ, കമാൻഡർമാരായിരുന്ന അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത, മറ്റൊരു ഉദ്യോഗസ്ഥനായ രാകേഷ് എന്നിവരെയാണ് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്...

ഇതില്‍ രാഗേഷ് ഗോപകുമാറാണ് മലയാളി. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരെല്ലാം ഇന്ത്യന്‍ നാവികസേനയില്‍ 20 വര്‍ഷം വരെ സേവനമനുഷ്ഠിച്ചവരാണ്. മാത്രമല്ല സേനയിലെ ഇന്‍സ്ട്രക്ടര്‍മാരുടേതുള്‍പ്പെടെ സുപ്രധാന പദവികളും വഹിച്ചവരാണ് ഇവര്‍. 2019-ല്‍ കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിക്ക് വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചിരുന്നു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചതിനാണ് തിവാരിക്ക് അവാര്‍ഡ് നല്‍കിയതെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അന്നത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഒമാൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച സ്ക്വാഡ്രൺ ലീഡറായ ഖമീസ് അൽ ആസ്മിയാണ് ഈ കമ്പനി നടത്തിയിരുന്നത്. കഴിഞ്ഞവർഷം ഇയാളും ഈ എട്ട് നാവികസേന ഉദ്യോഗസ്ഥർക്കൊപ്പം അറസ്റ്റിലായിരുന്നു. എന്നാൽ നവംബർ മാസത്തിൽ ഇയാൾ മോചിതനാവുകയും ചെയ്തു.

2023 മെയ് മാസം 31ന് ഈ കമ്പനി അടച്ചുപൂട്ടി. ഏകദേശം 75 ഇന്ത്യൻ പൗരന്മാർ ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവരിൽ ഭൂരിപക്ഷവും ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരായിരുന്നു. കമ്പനി പൂട്ടിയതോടെ ഇന്ത്യക്കാരെ എല്ലാം ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു.

 

ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച ഖത്തറിൻ്റെ തീരുമാനത്തിൽ തങ്ങൾ ഞെട്ടിപ്പോയെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. തീരുമാനത്തിൻ്റെ വിശദമായ പകർപ്പിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും വധശിക്ഷ വിധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തി വരികയാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മോചനം ഉറപ്പാക്കാൻ എല്ലാ നിയമ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അവർ അറിയിച്ചു. സാധാരണ​ഗതിയിൽ വിദേശപൗരന്മാരെ ശിക്ഷയ്ക്ക് വിധിക്കുമ്പോൾ മാതൃരാജ്യത്തെ അറിയിക്കേണ്ടതാണ്. കോടതി വിധിയോട് പ്രതികരിച്ച ഇന്ത്യ, ഈ കേസിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നുണ്ടെന്നും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുന്നു എന്നുമാണ് അറിയിച്ചിരിക്കുന്നത്.

യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമ പരമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ എന്നും തടവിൽ ഉള്ളവർ അംബാസിഡറെ അറിയിച്ചു.തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറില്‍ തടവിലാക്കപ്പെട്ടിരുന്നത്.

ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാന്‍ഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍.റില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. ഒരു വര്‍ഷം മുമ്പാണ് ഖത്തര്‍ ഇന്റലിജന്‍സ് ഇവരെ കസ്റ്റഡിയിലെടുത്തത്. അല്‍ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവര്‍. ഏകാന്ത തടവിലായിരുന്നു എട്ടുപേരും.

 

ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ അവർക്കെതിരെ ചാരവൃത്തി കുറ്റം ചുമത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിൻ്റെ പിടിയിലായ ഈ മുൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. ഖത്തർ നടപ്പിലാക്കുന്ന അന്തർവാഹിനി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ ഇസ്രായേലിന് ചേർത്തി നൽകിയെന്നാണ് ഖത്തർ ആരോപിക്കുന്നതെന്ന് ഖത്തറിൻ്റെ വാർത്ത വെബ്സൈറ്റ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അന്തർവാഹിനികൾ `യു 212 നിയർ ഫ്യൂച്ചർ´ അന്തർവാഹിനിയുടെ ചെറിയ പതിപ്പാണെന്ന് ഇവർ ഇസ്രായേലിന് ചോർത്തി നൽകിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയുടെ സഹായത്തോടെയാണ് ഇറ്റലി അത്യാധുനിക അന്തർവാഹിനികൾ നിർമ്മിക്കുന്നത്.

മിഡിൽ ഈസ്റ്റിൽ ഉടനീളം സൈനിക മേധാവിത്വം നിലനിർത്താൻ ആഗ്രഹിക്കുന്ന ഇസ്രായേൽ ഖത്തറിൻ്റെ പുതിയ പദ്ധതിയെ ആശങ്കയോടെയാണ് കണ്ടത്. ഖത്തർ നടപടി തങ്ങളുടെ സൈനിക മേധാവിത്വത്തിന് ഭീഷണിയാകുമെന്ന് ഇസ്രായേൽ കരുതിയിരുന്നു എന്നാണ് അൽ ജസീറ പറയുന്നതും. എന്നാൽ ഇത് സംബന്ധിച്ചോ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത് സംബന്ധിച്ചോ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം നാവിക ഉദ്യോഗസ്ഥർക്കെതിരെ ഖത്തർ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച് ഇന്ത്യൻ സർക്കാർ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നാവിക ഉദ്യോഗസ്ഥർക്കെതിരായ വിചാരണ ഈ മാസം മാർച്ച് 29നാണ് ആരംഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കേസിലെ ഏഴാമത്തെ വാദം 2023 ഒക്ടോബർ മൂന്നിനാണ് നടന്നത്.

വധശിക്ഷ വിധിച്ചു എന്നത് മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നത്തേക്ക് ആണ് വധശിക്ഷ നടപ്പാക്കുക എന്നതൊന്നും അറിവായിട്ടില്ല. ചാരവൃത്തി ആരോപിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. ഏത് സാഹചര്യത്തില്‍ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് എന്നതൊന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരെ യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ല.

ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു. ഒടുവില്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് എട്ട് പേര്‍ക്കും വധശിക്ഷ വിധിച്ചത്. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യക്കാര്‍ക്ക് എല്ലാ കോണ്‍സുലാര്‍, നിയമ സഹായങ്ങളും നല്‍കുന്നത് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യക്കാരെ കുടുക്കിയതിന് പിന്നിൽ പാക് പങ്കെന്ന് സംശയം ഉണ്ട് .ഇക്കാര്യവും ഇന്ത്യ പരിശോധിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends