വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് തിളക്കമുള്ള പ്രകാശവലയവുമായി... ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ പൊങ്ങിയത് 2.6ടണ്‍ പൊടിയായിരുന്നെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് തിളക്കമുള്ള പ്രകാശവലയവുമായി. എന്നാലിത് ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ ഇജക്ട് ഹാലോ ആയിരുന്നു. അതേസമയം,ലാന്‍ഡര്‍ ഇറങ്ങിയപ്പോള്‍ പൊങ്ങിയത് 2.6ടണ്‍ പൊടിയായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ.
മൂണ്‍ ഡസ്റ്റ് ലൂണാര്‍ എപ്പിറെഗോലിത്ത് എന്നാണിതിനെ വിളിക്കുന്നത്.ആഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയത്. ലാന്‍ഡിംഗ് സ്ഥലത്തിന് ചുറ്റുമുള്ള 108.4 ചതുരശ്രമീറ്ററിലാണ് പൊടിപടലങ്ങളുയര്‍ന്ന് പൊങ്ങിയത്.
. ചന്ദ്രനില്‍ ചുറ്റികൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിലെ ഹൈറെസല്യൂഷന്‍ ക്യാമറയിലാണ് ഇജക്ട് ഹാലോ വൃത്തിന്റെ ഭംഗിയുള്ള ചിത്രങ്ങളെടുത്തത്. ലാന്‍ഡര്‍ ഇറങ്ങുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്താണ് പൊടിപടലങ്ങളുടെ വ്യാപ്തിയും വിസ്തൃതിയും നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലെ (എന്‍.ആര്‍.എസ്സി) ശാസ്ത്രജ്ഞര്‍ കണക്കാക്കിയത്.
ഇത്തരം സാഹചര്യങ്ങളില്‍ ചന്ദ്രോപരിതലത്തിലും ചാന്ദ്ര വസ്തുക്കളിലുമുണ്ടാകുന്ന മാറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനു സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍.
'ശിവശക്തി പോയിന്റില്‍' വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ആദ്യത്തെ 10 ദിവസത്തില്‍ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവര്‍ ചന്ദ്രനില്‍ ഏകദേശം 100 മീറ്റര്‍ സഞ്ചരിച്ചു. ലാന്‍ഡറിനെ ഒരിക്കല്‍ക്കൂടി പൊക്കി ഇറക്കാനും കഴിഞ്ഞു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങള്‍, മൂലക സാന്നിദ്ധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും ദൗത്യം ഇതിനിടെ കൈമാറി.
ദൗത്യം വിജയമായിരുന്നു. ഇപ്പോള്‍ സ്‌ളീപ്പ് മോഡിലുള്ള വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഇനിയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണ് ഐ.എസ്.ആര്‍.ഒ.
"
https://www.facebook.com/Malayalivartha



























