സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിലെ 230 അസംബ്ലി മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിനാണ് അമിത് ഷാ സന്ദര്‍ശനം നടത്തുന്നത്.
ഈ മാസം 30 വരെ മദ്ധ്യപ്രദേശില്‍ വിവിധ ഇടങ്ങളിലായി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പരിപാടികളിലും, പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.സന്ദര്‍ശനത്തിനിടെ ഭോപ്പാലിലെ ഇന്‍ഡോര്‍, ഗ്വാളിയോര്‍, രേവ മേഖലകളിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മദ്ധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും.
തുടര്‍ന്ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ ദിവസം ജബല്‍പൂരില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ചിന്ദ്വാര ജില്ലയിലെ ജുന്നാര്‍ഡിയോ നിയോജകമണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ .
ഇന്ന് സാഗര്‍ മേഖലയിലെ ഖജുരാഹോയില്‍ നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 26 നിയമസഭാ മണ്ഡലങ്ങളിലെ പാര്‍ട്ടി നേതാക്കളുമായി തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തും. ഷഹ്‌ദോല്‍ മേഖലകളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. നാളെ ഇന്‍ഡോറില്‍ ബിജെപി നേതാക്കളുടെ യോഗത്തില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കും. ഇന്‍ഡോര്‍ സന്ദര്‍ശനത്തിന് ശേഷം അമിത് ഷാ ഗ്വാളിയോറിലേക്ക് തിരിക്കും.
"
https://www.facebook.com/Malayalivartha



























