Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നുഴഞ്ഞു കയറ്റം കൂടുന്നു.... കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ... വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു...ജമ്മുകശ്മീരിലെ സമാധാനന്തരീഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ നുഴഞ്ഞുകയാറാൻ ശ്രമിക്കുന്നത്...

28 OCTOBER 2023 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കഴിഞ്ഞ എട്ട് മാസത്തിനിടെ സേന വകവരുത്തിയത് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 ഭീകരരെ. വധിച്ച ഭീകരരിൽ നിന്ന് നിരവധി മാരകായുധങ്ങളും മയക്കുമരുന്നുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. കശ്മീരിലെ സമാധാനന്തരീഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ നുഴഞ്ഞുകയാറാൻ ശ്രമിക്കുന്നതെന്ന് 28 ഇൻഫെൻട്രി ജനറൽ കമാൻഡിംഗ് ഓഫീസർ ഗിരീഷ് കാലിയ പറഞ്ഞു.അതിർത്തി സുരക്ഷാ സേനയുടെ പരിശ്രമത്തിലൂടെയാണ് ജമ്മുകശ്മീരിന്റെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതെന്നും ഇതിലൂടെ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയ്‌ക്ക് പുരോഗതി ഉണ്ടായതായും ഗിരീഷ് കാലിയ ചൂണ്ടിക്കാട്ടി. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കുപ്‌വാരയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 10 തവണയാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.

 

27 ഭീകരരെ നുഴഞ്ഞുകയറുന്നതിനിടെ വധിച്ചു. നമ്മുടെ അതിർത്തിയുടെ മറുവശത്തുള്ള ഭീകരർ കശ്മീരിലെ സമാധാനം തകർക്കാൻ നിരന്തരമായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ലഷ്‌കർ ഇ-ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കുപ്‌വാര പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം കുപ്‌വാര മേഖലയിൽ തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസവും ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കശ്മീർ പോലീസും, സൈന്യവും ചേർന്ന് നടത്തിയ സംയുക്ത സൈനിക ഓപ്പറേഷനാണിത്. നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് ഷൂട്ടൗട്ട് നടന്നത്. രണ്ട് പേർ ഏറ്റുമുട്ടലിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ടതായും, പിന്നീട് ബാക്കി മൂന്ന് പേർ കൂടി കൊല്ലപ്പെട്ടതായും കശ്മീർ പോലീസ് പറഞ്ഞു.

ലഷ്‌കർ ഇ ത്വയ്ബ ഭീകരർ ആണിവരെന്നും പോലീസ് പറയുന്നു. നേരത്തെ സൈന്യം നടത്തിയിരുന്ന ഓപ്പറേഷനാണ് ഇപ്പോൾ പോലീസും കൂടി ചേർന്ന് നടത്തുന്നത്. തീവ്രവാദ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറുകയും, ഏറ്റുമുട്ടലിലൂടെ അവരെ വധിക്കുകയും ചെയ്യുന്ന ഓപ്പറേഷനായിരുന്നു സൈന്യം നടപ്പാക്കിയത്. പോലീസിനും ഇക്കാര്യം പരിശീലനം ലഭിച്ചിരുന്നു. തുടർന്നാണ് അവരും ദൗത്യങ്ങളുടെ ഭാഗമായത്.അതേസമയം ഏറ്റുമുട്ടൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം 16 തീവ്രവാദ ലോഞ്ചിംഗ് പാഡുകൾ പ്രവർത്തന സജ്ജമായി നിൽക്കുന്നുണ്ട് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. പാകിസ്താനിൽ നിന്ന് തീവ്രവാദികളെ ഇവിടേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ദിൽബാഗ് സിംഗ് വ്യക്തമാക്കി.ശ്രീനഗറിൽ ഇന്ന് ജമ്മു കശ്മീർ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം കഴിഞ്ഞ ദിവസം ശ്രീനഗറിലെ 15 കോർപ്പ്‌സിന്റെ ആസ്ഥാനത്ത് നടന്നിട്ടുണ്ട്.

 

തീവ്രവാദ ആക്രമണങ്ങളെ കുറിച്ചാണ് ഇതിൽ ചർച്ചയായത്. അതിർത്തി കടന്നുവരുന്ന തീവ്രവാദത്തെ കുറിച്ചാണ് ഈ സുരക്ഷാ യോഗത്തിൽ പ്രത്യേകം സംസാരിച്ചത്. കശ്മീരിൽ നിന്നുള്ള തീവ്രവാദ റിക്രൂട്ട്‌മെന്റ് ഒരുപാട് കുറഞ്ഞിട്ടുണ്ട്.എന്നാൽ വിദേശ തീവ്രവാദികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ട 46 തീവ്രവാദികളിൽ 37 എണ്ണം പാകിസ്താനിൽ നിന്നുള്ളവരാണ്.ഒൻപതെണ്ണം മാത്രമാണ് കശ്മീരിൽ നിന്നുള്ള തീവ്രവാദികൾ. 33 വർഷത്തിനിടെ ഇത് ആദ്യമായിട്ടാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീവ്രവാദികൾ, കശ്മീരിൽ തന്നെയുള്ള തീവ്രവാദികളേക്കാൾ കൂടുതലായി കൊല്ലപ്പെടുന്നത്. നിലവിൽ 130ഓളം തീവ്രവാദികൾ കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഇതിൽ പകുതി പേർ വിദേശ തീവ്രവാദികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends