റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിക്ക് വധ ഭീഷണി...20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന ഇ-മെയിൽ സന്ദേശമാണ് അംബാനിക്ക് ലഭിച്ചത്...പണം നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തും... പോലീസ് അന്വേഷണം ആരംഭിച്ചു...

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിക്ക് വധ ഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന ഇ-മെയിൽ സന്ദേശമാണ് അംബാനിക്ക് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ അംബാനിയെ വകവരുത്തും. ഇന്ത്യയിൽ ഞങ്ങൾക്ക് മികച്ച ഷൂട്ടേഴ്‌സ് ഉണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.മുകേഷ് അംബാനിയുടെ സെക്യൂരിറ്റി-ഇൻ-ചാർജ്ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഗാംദേവി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 27ന് ലഭിച്ച ഭീഷണി സന്ദേശം ഷദാബ് ഖാൻ എന്നയാളാണ് അയച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ശതകോടീശ്വരനായ മുകേഷ് അംബാനിക്കെതിരെ ഇതിന് മുമ്പും നിരവധി തവണ വധഭീഷണി ഉയർന്നിട്ടുണ്ട്. 2021ൽ അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് നിന്നും സ്‌ഫോടക ശേഷിയുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
സംഭവത്തിൽ മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.'ഞങ്ങൾക്ക് 20 കോടി രൂപ നൽകിയെങ്കിൽ നിങ്ങളെ കൊല്ലും' എന്നാണ് ഇ-മെയിൽ വഴി ലഭിച്ച ഭീഷണിസന്ദേശത്തിലുള്ളത്. 'ഇന്ത്യയിലെ മികച്ച ഷൂട്ടർമാർ ഞങ്ങൾക്കുണ്ടെന്നും' സന്ദേശത്തിൽ പറയുന്നു.അംബാനിയുടെ മുംബൈയിലെ വസതിയായ 'ആന്റില'യിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിസന്ദേശം സംബന്ധിച്ച് പോലീസിൽ പരാതിനൽകിയിട്ടുള്ളത്.ഇതോടെ വിവിധ വകുപ്പുകൾപ്രകാരം മുംബൈ ഗാംദേവി പോലീസ് കേസെടുക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഇന്ത്യൻ പീനൽ കോഡ് 387, 506 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.മുകേഷ് അംബാനിക്ക് നേരേ ഇതിന് മുൻപും പലതവണ വധഭീഷണികളുണ്ടായിരുന്നു. കഴിഞ്ഞ വർഷം അംബാനിക്കും കുടുംബത്തിനും നേരേ വധഭീഷണി മുഴക്കിയ ബിഹാർ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അംബാനിയുടെ വസതിയും എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയും ബോംബുവെച്ച് തകർക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 2021-ൽ അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് കാറിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതും ഏറെ ചർച്ചയായിരുന്നു. ഈ കേസിൽ പിന്നീട് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനടക്കം അറസ്റ്റിലായി.2021ന്, വിവാദമായി സഫോടക വസ്തുക്കൾ നിറച്ച ഒരു എസ് യു വി വാഹനം വസതിക്ക് സമീപത്ത് നിന്നും കണ്ടെത്തിയ സംഭവം വലിയ വിവാദമായിരുന്നു.
പിന്നീട്, ഈ വാഹനത്തിന്റെ ഉടമയായ ബിസിനസുകാരൻ മൻസുക് ഹിരണിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. മുംബൈ താനെയ്ക്ക് അടുത്ത് കൽവ കടലിടുക്കിൽ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.തന്റെ കാർ മോഷ്ടിച്ചവര് അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച അംബാനിയുടെ വസതിക്ക് മുന്നിൽഉപേക്ഷിക്കുകയായിരുന്നു എന്നാണ് സംഭവത്തിൽ അദ്ദേഹം പോലീസിന് മൊഴി നൽകിയത്.കാറിൽ 20 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തിയിരുന്നു. അതിനൊപ്പം തന്നെ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിയേയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കവേ വളരെ ജാഗ്രതയോടെയാണ് വിഷയത്തെ നോക്കി കാണുന്നത്.
https://www.facebook.com/Malayalivartha



























